SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

എട്ടാം കിരീടം തേടി സന്തേഷത്തോടെ കേരളം ഇറങ്ങുന്നു

e

ഹൈദരാബാദ്: 'എട്ടാം കിരീടം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിനായി കേരളം ഇന്നിറങ്ങുന്നു. ബി ഗ്രൂപ്പിലെ പോരട്ടത്തിൽ ഗോവയാണ് കേരളത്തിൻ്റെ എതിരാളികൾ. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ രാവിലെ 9 മുതലാണ് മത്സരം. ഡൽഹി, മേഘാലയ ഒഡിഷ, തമിഴ്നാടു എന്നീ സംസ്ഥാനങ്ങളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

കഴിഞ്ഞ തവണ അരുണാചൽ പ്രദേശിൽ ഗോവയോടേറ്റ തോൽവിയുടെ കണക്ക് തീർക്കാനുറച്ചാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ കേരളം ബൂട്ടുകെട്ടുന്നത്. ബിബി തോമസാണ് കേരളത്തിന്റെ പരിശീലകൻ.

കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് കേരളം ഹൈദരാബാദിന് ടിക്കറ്റെടുത്തത്. പ്രാഥികറൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ എതിർ വലകളിൽ അടിച്ച് കയറ്റിയിരുന്നു കേരളം. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ഒരു ഗോൾ പോലും വഴങ്ങിയതുമില്ല. പ്രാഥമിക റൗണ്ടിലെ തകർപ്പൻ പ്രകടനം നൽകുന്ന ആത്മവിശ്വാസം ഹൈദരാബാദിൽ യുവതാരങ്ങൾ നിറഞ്ഞ കേരളത്തിന് ഊർജ്ജമാകുമെന്നാണ് പ്രതീക്ഷ.

പ്രാഥമിക റൗണ്ടിന് ശേഷം കാസർകോട്ടും മംഗലാപുരത്തുമായിരുന്നു കേരളം മുന്നൊരുക്കം നടത്തിയത്. നിലവിൽ താരങ്ങൾക്കാ‌ർക്കും പരിക്കില്ലെന്നത് ശുഭസൂചനയാണ്. ഹൈദരാബാദിലെ കാലാവസ്ഥമാത്രമാണ് നിലവിൽ കേരളത്തിന് പ്രതികൂലഘടകമായുള്ളത്.

ഇന്ന് 2.30ന് തുടങ്ങുന്ന മത്സരത്തിൽ തമിഴ്‌നാട് മേഘാലയേയും 7.30 ന് തുടങ്ങുന്ന പോരാട്ടത്തിൽ ഡൽഹി ഒഡിഷയേയും നേരിടും.

കേരളാ ടീം
ഗോ​ൾ​കീ​പ്പ​ർ​മാർ -എ​സ്.​ഹ​ജ്മ​ൽ ,​ ​കെ.​മു​ഹ​മ്മ​ദ് ​അ​സ്ഹ​ർ​,​ ​കെ.​മു​ഹ​മ്മ​ദ് ​നി​യാ​സ് ​.
പ്രതിരോധ നിര- മു​ഹ​മ്മ​ദ് ​അ​സ്‌​ലം​ ​,​ ​ജോ​സ​ഫ് ​ജ​സ്റ്റി​ൻ,​ ​ആ​ദി​ൽ​ ​അ​മ​ൽ​,​ ​ എം.​മ​നോ​ജ് ​,​ ​പി.​ടി​ ​മു​ഹ​മ്മ​ദ് റി​യാ​സ്​ ,​ ​ജി.​സ​ഞ്ജു​ ,​ ​മു​ഹ​മ്മ​ദ് ​മു​ഷ​റ​ഫ്.
മദ്ധ്യനിര -ക്രി​സ്റ്റി​ ​ഡേ​വി​സ് ​,​ ​മു​ഹ​മ്മ​ദ് ​അ​ഷ്‌​റ​ഫ്,​ ​പി.​പി​ ​മു​ഹ​മ്മ​ദ് ​റോ​ഷ​ൽ,​ ​ന​സീ​ബ് ​റ​ഹ്മാ​ൻ,​ ​സ​ൽ​മാ​ൻ​ ​ക​ള്ളി​യ​ത്ത്,​ ​നി​ജോ​ ​ഗി​ൽ​ബ​ർ​ട്ട് ​​ ,​ ​മു​ഹ​മ്മ​ദ് ​റി​ഷാ​ദ് ​ഗ​ഫൂ​ർ.
മുന്നേറ്റ നിര-ടി.​ഷി​ജി​ൻ​ ,​ ​ഇ.​സ​ജീ​ഷ്,​ ​മു​ഹ​മ്മ​ദ് ​അ​ജ്‌​സ​ൽ​ ,​ ​വി.​അ​ർ​ജു​ൻ​,​ ​ഗ​നി​ ​നി​ഗം.

മണിപ്പൂരിന് ജയം

സന്തോഷ് ട്രോഫിയിൽ ഇന്നലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരങ്ങൾ നടന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മണിപ്പൂർ 1-0ത്തിന് സർവീസസിനെ കീഴടക്കി. മറ്റൊരു മത്സരത്തിൽ തെലങ്കാനയും രാജസ്ഥാനും 1-1ന് സമനിലയിൽ പിരിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360