
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം ജയം നേടിയപ്പോൾ ചെൽസിയും ആഴ്സനലും സമനിലയിൽ കുരുങ്ങി. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സിറ്റി 4-1ന് വെസ്റ്റ്ഹാമിനെയാണ് വീഴ്ത്തിയത്. ഏർലിംഗാ ഹാളണ്ട് നിലവിലെ ചാമ്പ്യൻമാർക്കായി ഇരട്ട ഗോളുകൾ നേടി. ഫിൽ ഫോഡൻ ഒരു ഗോൾ നേടി. വെസ്റ്റ് ഹാം താരം വ്ലാഡ്മീർ കൗഫലിന്റെ വകയായി സെൽഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിൽ എത്തി. നിക്ലാസ് ഫുൾക്രുഗാണ് വെസ്റ്ര് ഹാമിന്റെ ആശ്വാസ ഗോൾ നേടിയത്. 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റായ സിറ്റ ആറാം സ്ഥാനത്താണ്. വെസ്റ്റ് ഹാം 23 പോയിന്റുമായി 13-ാമതും. രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിനെ ബ്രൈറ്റൺ 1-1നാണ് സമനിലയിൽ പിടിച്ചത്.ഏതൻ നവ്നേരി ആഴ്സനലിനായും ജാവോ പെഡ്രോ (പെനാൽറ്റി) ബ്രൈറ്റണായും ലക്ഷ്യം കണ്ടു. ബ്രൈറ്റൺ പത്താമതാണ്.ചെൽസിയെ 15-ാമതുള്ള ക്രിസ്റ്റൽ പാലസും ഇതേ സ്കോറിന് സമനിലയിൽ പിടിച്ചു. ചെൽസിക്കായി കോൾ പാൽമറും ക്രിസ്റ്റലിനായി മലേറ്റയും ലക്ഷ്യം കണ്ടു. ചെൽസി നാലാമതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |