SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

കഥ കഴിഞ്ഞു!

d

സിഡ്‌നി:അദ്ഭുതങ്ങളൊന്നും സംഭവച്ചില്ല,​ പ്രതീക്ഷിച്ചപോലെ തന്നെ അഞ്ചാം ടെസ്റ്റിൽ 6 വിക്കറ്റിന്റെ ജയം നേടി ഓസ്ട്രേലിയ ബോ‌ർഡർ- ഗാവസ്‌കർ ട്രോഫിയിൽ പത്ത് വ‌ർഷങ്ങൾക്ക് ശേഷം മുത്തമിട്ടു. സിഡ്‌നി ടെസ്റ്റിലെ പിങ്ക് ഡേയിൽ 141/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് പുരാരംഭിച്ച ഇന്ത്യ 157 റൺസിന് ഓൾഔട്ടായി. 162 റൺസിന്റെ വിജയട ലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 27 ഓവറിൽ വിജയമുറപ്പിച്ചു (162/4). 3-1നാണ് ഓസീസിന്റെ പരമ്പര നേട്ടം. തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മോഹവും അവസാനിച്ചു. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ യോഗ്യത നേടി. രണ്ടാം ഇന്നിംഗ്‌സിൽ ആറും ആദ്യ ഇന്നിംഗ്ലിൽ നാലും വിക്കറ്റുകൾ വീഴ്‌ത്തിയ ഓസീസ് പേസർ സ്കോട്ട്‌ ബോളണ്ടാണ് കളിയിലെ താരം. പരമ്പരയിലാകെ 32 വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ ക്യാപ്ടൻ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

അടപടലം

ഇന്നലെ രാവിലെ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 16 റൺസോടെ കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച് നല് വിക്കറ്റും നഷ്ടമാവുകയായിരുന്നു. ജഡേജയേയും (13),സിറാജിനേയും (4) ബോളണ്ടും സുന്ദറിനേയും (12) ബുംറയേയും (0) ഓസീസ് നായകൻ കമ്മിൻസും പുറത്താക്കി.
പ്രസിദ്ധ് കൃഷ്ണ (1) പുറത്താകാതെ നിന്നു. ബോളണ്ട് ആറും കമ്മിൻസ് മൂന്നും വെബ്‌സ്റ്റ്ർ ഒരുവിക്കറ്റും വീഴ്‌ത്തി.

നോ ബുംറ, ഈസി ഓസീസ്

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓസീസ് അനായാസ വിജയ ലക്ഷ്യത്തിലെത്തി. ബുംറയുടെ അഭാവം ഇന്ത്യൻ ബൗളിംഗിൽ നിഴലിച്ചു നിന്നു. ആദ്യ ഓവറിൽ വൈഡും ബൈഫോറും ഉൾപ്പെടെ സിറാജ് വഴങ്ങിയത് 13 റൺസാണ്. സാം കോൺസ്റ്റാസ് (22), മാർ‌നസ് ലെബുഷെയ്ൻ (6), സ്റ്റീവ് സ്മിത്ത് (4) എന്നിവരെ പ്രസിദ്ധ് പുറത്താക്കിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ടെസ്റ്റിൽ 10,000 റൺസ് തികയ്‌ക്കുന്നതിന് ഒരുറൺസ് അകലെ വച്ചാണ് സ്‌മിത്ത് പുറത്താകുന്നത്. ടീം സ്കോർ 100 കടന്നയുടനെ ഉസ്‌മാൻ ഖ്വാജയെ (41) സിറാജ് പുറത്താക്കി. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ഹെഡും (34), വെബ്‌സ്റ്ററും (39) ഓസീസിനെ വിജയതീരത്തെത്തിച്ചു. മത്സരമവസാനിക്കാൻ രണ്ട് ദിവസം കൂടി ശേഷിക്കെയാണ് ഓസീസിന്റെ ജയം.

കളിയിലെ കാര്യങ്ങൾ

32- വിക്കറ്റുകളാണ് 13.06 ആവറേജിൽ ബുംറ ഈ പരമ്പരയിൽ നേടിയത്.വിദേശത്ത് ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം.

1141- ബോളുകളാണ് ഇത്തവണ സിഡ്‌നി ടെസ്റ്റിൽ ആകെ എറിഞ്ഞത്.സിഡ്നിയിൽ ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് മത്സരങ്ങളിൽ മൂന്നാം സ്ഥാനത്ത്.

673- ബോളുകളാണ് ഇന്തയ നേരിട്ടത്. സിഡ്‌നിയിൽ ടെസ്റ്റിൽ ഇന്ത്യ ഏറ്റവും കുറ് ബോളുകൾ നേരിട്ട മത്സരം.

6.00- ആയിരുന്നു രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ റൺറേറ്റ്. ഓസ്ട്രേലിയയിൽ ടെസ്റ്റിൽ 150ഓ അതിൽ കൂടുതോല വിജയലക്ഷ്യം പിന്തുടർന്നുള്ള ഏറ്റവും വേഗമേറിയ ചേസിംഗ്.

16.00 - ആണ് ഇന്ത്യയ്‌ക്കെതിരെ ബോളണ്ടിന്റെ ബൗളംഗ് ആവറേജ്. ഈ നൂറ്റാണ്ടിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും മികച്ച ബൗളിംഗ് ആവറേജുള്ള (15 വിക്കറ്റെങ്കിലും നേടിയവരിൽ) താരം.

9999- ടെസ്റ്റിൽ 9,999 റൺസിൽ (ആകെ റൺസ്) എത്തി നിൽക്കുമ്പോളാണ് സ്മിത്ത് പുറത്താകുന്നത്. ജയവർദ്ധനെയും 2011ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇങ്ങനെ പുറത്തായിട്ടുണ്ട്.

7- ഇന്നിംഗ്‌സുകളിൽ ഈ സീരീസിൽ ഇന്ത്യയ്ക്ക് 200 കടക്കാനായില്ല,

ഇത്തവണ ഇങ്ങനെ

ഒന്നാം ടെസ്റ്റ് , പെർത്ത്- ഇന്ത്യ 295 റൺസിന് ജയിച്ചു

രണ്ടാം ടെസ്റ്റ്, അഡ്‌ലെയ്ഡ്-ഓസ്ട്രേലിയ 10 വിക്കറ്റിന് ജയിച്ചു

മുന്നാം ടെസ്റ്റ്, ഗാബ - മത്സരം സമനിലയിൽ

നാലാം ടെസ്റ്റ്, മെൽബൺ -ഓസ്ട്രേലിയ 184 റൺസിന് ജയിച്ചു

അഞ്ചാം ടെസ്റ്റ് - സിഡ്‌നി,ഓസ്ട്രേലിയ 6 വിക്കറ്റിന് ജയിച്ചു.

ട്രോ​ഫി സ​മ്മാ​നി​ക്കാ​ൻ​ ​ഗാ​വ​സ്‌​ക​റെ​ ​വി​ളി​ച്ചി​ല്ല

മൈ​താ​ന​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും​ ​ബോ​ർ​ഡ​ർ​ ​-​ഗാ​വ​സ്‌​ക​ർ​ ​ട്രോ​ഫി​ ​സ​മ്മാ​നി​ക്കാ​ൻ​ ​സാ​ക്ഷാ​ൽ​ ​സു​നി​ൽ​ ​ഗാ​വ​സ്‌​ക​റെ​ ​വി​ളി​ക്കാ​ത്ത​തി​ൽ​ ​വി​മ​ർ​ശ​നം.​ ​അ​ല​ൻ​ ​ബോ​ർ​ഡ​റാ​ണ് ​ഓ​സ്ട്രേ​ലി​യ​യ്‌​ക്ക് ​ട്രോ​ഫി​ ​സ​മ്മാ​നി​ച്ച​ത്.​ ​ഇ​തി​ന്റെ​ ​കാ​ര്യം​ ​എ​ന്താ​ണെ​ന്ന് ​ അറി​യി​ല്ലെ​ന്നും​ ​ക്രി​ക്ക​റ്റ് ​ഓ​സ്‌​ട്രേ​ലി​യ​യോ​ട് ​ചോ​ദി​ക്കാ​നു​മാ​യി​രു​ന്നു​ ​ഗാ​വ​സ്‌​ക​റു​ടെ​ ​പ്ര​തി​ക​ര​ണം.​ ​ട്രോ​ഫി​ ​സ​മ്മാ​നി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​വി​ളി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ന​ന്നാ​യി​രു​ന്നു.​ ​ഇ​ത് ​ഇ​ന്ത്യ​–​ഓ​സ്ട്രേ​ലി​യ​ ​പ​ര​മ്പ​ര​യാ​ണ​ല്ലോ.​ ​മാ​ത്ര​മ​ല്ല,​ ​ട്രോ​ഫി​യു​ടെ​ ​പേ​ര് ​ബോ​ർ​ഡ​ർ​ ​–​ ​ഗാ​വ​സ്ക​ർ​ ​എ​ന്നും.​ ​ഞാ​ൻ​ ​ഇ​ന്ത്യ​ക്കാ​ര​നാ​യ​തു​കൊ​ണ്ടാ​യി​രി​ക്കാം​ ​ട്രോ​ഫി​ ​സ​മ്മാ​നി​ക്കാ​ൻ​ ​വി​ളി​ക്കാ​ത്ത​ത്.​ ​ –​ ​ഗാ​വ​സ്ക​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360