SignIn
Kerala Kaumudi Online
Thursday, 22 October 2026 11.36 PM IST

ലിവർ,ബാഴ്സ, ആഴ്സനൽ നേരിട്ട് പ്രീ ക്വാർട്ടറിൽ

ucl

ലണ്ടൻ : 36 ടീമുകളും ഒരേ സമയം കളത്തിലിറങ്ങിയ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരം കഴിഞ്ഞപ്പോൾ വമ്പന്മാരായ ലിവർപൂൾ,ബാഴ്സലോണ,ആഴ്സനൽ തുടങ്ങി എട്ടുടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലെത്തി. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി,ബയേൺ മ്യൂണിക്ക്,എ.സി മിലാൻ തുടങ്ങി പോയിന്റ് പട്ടികയിൽ ഒൻപത് മുതൽ 24വരെ സ്ഥാനങ്ങളിലെത്തിയ 16 ടീമുകൾക്ക് പ്ളേ ഓഫിൽ മത്സരിച്ച് പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ അവസരമൊരുങ്ങിയിട്ടുണ്ട്.ശേഷിച്ച 12 ടീമുകൾ പുറത്തായി.

കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഡച്ച് ക്ളബ് പി.എസ്.വി ഐന്തോവനോട് 3-2ന് തോറ്റെങ്കിലും 21 പോയിന്റുമായി പട്ടികയിൽ ഒന്നാമന്മാരായാണ് ലിവർപൂൾ പ്രീ ക്വാർട്ടറിലെത്തിയത്. പ്രാഥമിക റൗണ്ടിലെ ലിവറിന്റെ ആദ്യ തോൽവിയായിരുന്നു ഇത്. അറ്റ്‌ലാന്റയുമായി 2-2ന് സമനിലയിൽ പിരിഞ്ഞ ബാഴ്സലോണ 19 പോയിന്റുമായി രണ്ടാമന്മാരായാണ് പ്രീക്വാർട്ടറിലെത്തിയത്.ആഴ്സനൽ 2-1ന് ഗിറോണയേയും ഇന്റർ മിലാൻ 3-0ത്തിന് മൊണാക്കോയേയും കീഴടക്കി.

ബ്രേസ്റ്റിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് റയൽ മാഡ്രിഡ് പ്രീ ക്വാർട്ടർ പ്ളേ ഓഫ് ഉറപ്പാക്കിയത്. നിർണായകമത്സരത്തിൽ ക്ളബ് ബ്രൂഗയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയും കടന്നുകൂടി.

പ്രധാന മത്സരഫലങ്ങൾ

ലിവർപൂൾ 2- പി.എസ്.വി 3

ബയേൺ 3- ബ്രാത്തിസ്ളാവ 1

ബൊറൂഷ്യ 3- ഷാക്തർ 1

ആഴ്സനൽ 2- ഗിറോണ 1

ബാഴ്സലോണ 2-അറ്റ്‌ലാന്റ 2

റയൽ മാഡ്രിഡ് 3- ബ്രേസ്റ്റ് 0

മാഞ്ചസ്റ്റർ സിറ്റി 3- ക്ളബ് ബ്രൂഗെ 1

ഇന്റർ മിലാൻ 3- മൊണാക്കോ 0

നേരിട്ട് പ്രീ ക്വാർട്ടറിലെത്തിയ ടീമുകൾ

(ബ്രായ്ക്കറ്റിൽ പോയിന്റ് )

ലിവർപൂൾ - 21

ബാഴ്സലോണ - 19

ആഴ്സനൽ -19

ഇന്റർ മിലാൻ-19

അത്‌ലറ്റിക്കോ മാഡ്രിഡ് -18

ലെവർകൂസൻ -16

ലിലെ -16

ആസ്റ്റൺ വില്ല -16

പ്രീ ക്വാർട്ടർ പ്ളേ ഓഫിലെത്തിയവർ

(ബ്രായ്ക്കറ്റിൽ പോയിന്റ് )

അറ്റ്‌ലാന്റ - 15

ഡോർട്ട് മുണ്ട് - 15

റയൽ മാഡ്രിഡ് - 15

ബയേൺ - 15

എ.സി മിലാൻ - 15

പി.എസ്.വി - 14

പി.എസ്.ജി - 13

ബെൻഫിക്ക - 13

മൊണാക്കോ - 13

ബ്രേസ്റ്റ് - 13

ഫെയനൂദ് - 13

യുവന്റസ് - 12

കെൽറ്റിക് - 12

മാഞ്ചസ്റ്റർ സിറ്റി - 11

സ്പോർടിംഗ് - 11

ക്ളബ് ബ്രൂഗെ - 11

പുറത്തായവർ

ഡൈനമോ സാഗ്രെബ്

സ്റ്റുട്ട്ഗർട്ട്

ഷാക്തർ

ബൊളോന്യ

ക്രെവ്ന സെസ്ദ

സ്റ്റെംഗ്രാസ്

സ്പാർട്ട പ്രാഹ

ലെയ്പ്സിഗ്

ഗിറോണ

സാൽസ്ബർഗ്

ബ്രാത്തിസ്ളാവ

യംഗ്ബോയ്സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360