SignIn
Kerala Kaumudi Online
Thursday, 22 October 2026 11.36 PM IST

ഹർഷിത പിന്നെയും പൊൻമാൻ

harshita

ഹൽദ്വാനി : ദേശീയ ഗെയിംസിലെ തന്റെ മൂന്നാമത്തെ സ്വർണമെഡലാണ് ഇന്നലെ ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽ നിന്ന് ഹർഷിത സ്വന്തമാക്കിയത്. ഗോവയിൽ നടന്ന 37-ാമത് ദേശീയ ഗെയിംസിൽ രണ്ട് സ്വർണമെഡലുകൾ ഹർഷിത നേടിയിരുന്നു. ഒരു വെങ്കലവും ഗോവയിൽ സ്വന്തമാക്കിയിരുന്നു. ഇതെല്ലാം ബ്രെസ്റ്റ് സ്ട്രോക്ക് മത്സരങ്ങളിൽ നിന്നായിരുന്നു.

ഉത്തരാഖണ്ഡിലും ബ്രെസ്റ്റ് സ്ട്രോക്കിലൂടെയാണ് ഹർഷിതയുടെ സ്വർണത്തുടക്കം. 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഗെയിംസ് റെക്കോഡോടെയായിരുന്നു സ്വർണമണിഞ്ഞിരുന്നത്. ആ റെക്കോഡ് തിരുത്താനായില്ലെങ്കിലും സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചാണ് നീന്തൽക്കുളത്തിലെ കേരളത്തിന്റെ ആദ്യ പൊന്നുവേട്ടക്കാരിയായി മാറിയത്.

നാലിനങ്ങളിലാണ് ഈ ഗെയിംസിൽ ഹർഷിത മത്സരിക്കുന്നത്. ബ്രെസ്റ്റ് സ്ട്രോക്കിലെ മൂന്നിനങ്ങളിലും വ്യക്തിഗത മെഡ്ലെയിലും. നാലു മത്സരങ്ങളിലും മെഡൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഹർഷിത പറഞ്ഞു. മാതാപിതാക്കൾ തൃശൂർ മതിലകം സ്വദേശികളാണെങ്കിലും ബിസിനസ്പരമായി വർഷങ്ങളായി ബെംഗളുരുവിലാണ് താമസം. ഹർഷിത പഠിച്ചതും വളർന്നതും നീന്തൽ പരിശീലിച്ചതും ബെംഗളുരുവിലാണ്. മലയാളം കേട്ടാൽ മനസിലാകുമെങ്കിലും സംസാരിക്കാൻ അത്ര എളുപ്പമല്ല. സൗത്ത് വെസ്റ്റ് റെയിൽവേയിലാണ് ജോലി നോക്കുന്നത്.

കേരളത്തിനായി വീണ്ടും ദേശീയ ഗെയിംസിൽ സ്വർണമെഡലണിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനിയുള്ള മൂന്ന് ഇനങ്ങളിലും നല്ല പ്രതീക്ഷയാണുള്ളത്.

- ഹർഷിത ജയറാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, HARSHITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360