
തിരുവനന്തപുരം : രഞ്ജി ട്രോഫി റണ്ണേഴ്സ് അപ്പായ കേരള ടീം ഇന്ന് രാത്രി 9.30ന് സ്വകാര്യ വിമാനത്തിൽ തിരുവനന്തപുരത്തെത്തും. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ്.കുമാറും ടീമിനൊപ്പമുണ്ടാകും. വിമാനത്താവളത്തിൽ കെ.സി.എ വിപുലമായ വരവേൽപ്പൊരുക്കും. നാളെ വൈകിട്ട് ആറിന് ഹോട്ടൽ ഹയാത്തിൽ നടക്കുന്ന ഔദ്യോഗിക അനുമോദനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കായികമന്ത്രി അബ്ദു റഹിമാൻ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് , പി. രാജീവ് , എംഎൽഎമാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |