SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

പഞ്ചാബിന് ജയം

ipl

ലക്നൗ സൂപ്പർ ജയന്റ്സിനെ 8 വിക്കറ്റിന് കീഴടക്കി

ലക്നൗ 171/7, പഞ്ചാബ് 177/2

ലക്നൗ : ഐ.പി.എല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി പഞ്ചാബ് കിംഗ്സ്. ഇന്നലെ എട്ടുവിക്കറ്റിന് ലക്നൗ സൂപ്പർ ജയന്റ്സിനെയാണ് ശ്രേയസ് അയ്യരും കൂട്ടരും കീഴടക്കിയത്.

ഇന്നലെ ഹോംഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പർ റയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി.മറുപടിക്കിറങ്ങിയ പഞ്ചാബ് കിംഗ്സ് 16.2 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.34 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സുമടക്കം 69 റൺസ് നേടിയ പ്രഭ്സിമ്രാൻ സിംഗ്, 30 പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സുമടക്കം 52 റൺസ് നേടിയ നായകൻ ശ്രേയസ് അയ്യർ, 25 പന്തുകളിൽ പന്തുകളിൽ മൂന്ന് ഫോറും നാലുസിക്സുമടക്കം പുറത്താകാതെ 43 റൺസ് നേടിയ നെഹാൽ വധേര എന്നിവരാണ് പഞ്ചാബിന് ഈസി ചേസിംഗ് ജയം നൽകിയത്.

നേരത്തേ 44 റൺസ് നേടിയ നിക്കോളാസ് പുരാൻ, 41 റൺസ് നേടിയ ആയുഷ് ബദോനി, 28 റൺസ് നേടിയ എയ്ഡൻ മാർക്രം,27 റൺസടിച്ച അബ്ദുൽ സമദ് എന്നിവരാണ് ലക്നൗവിനെ171ലേക്ക് എത്തിച്ചത്. ആദ്യ ഓവറിന്റെ നാലാം പന്തിൽതന്നെ അർഷ്ദീപ് സിംഗ് ലക്നൗവിന് ആദ്യ പ്രഹരം ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയിരുന്ന മിച്ചൽ മാർഷിനെ (0) മാർക്കോ യാൻസന്റെ കയ്യിൽ എത്തിക്കുകയായിരുന്നു അർഷ്ദീപ്. തുടർന്ന് ക്രീസിലൊരുമിച്ച പുരാനും മാർക്രമും ചേർന്ന് രണ്ടാം വിക്കറ്റിൽ 31 റൺസ് കൂട്ടിച്ചേർത്തു. 18 പന്തുകളിൽ നാലുഫോറുകളും ഒരു സിക്സും പായിച്ച മാർക്രമിനെ നാലാം ഓവറിൽ ലോക്കീ ഫെർഗൂസൻ ബൗൾഡാക്കി തിരിച്ചയച്ചു. അടുത്ത ഓവറിൽ ഗ്ളെൻ മാക്സ്‌വെൽ ലക്നൗ നായകൻ റിഷഭ് പന്തിനെ (2) ചഹലിന്റെ കയ്യിലെത്തിച്ചതോടെ അവർ 35/3 എന്ന നിലയിലായി.

നാലാം വിക്കറ്റിൽ പുരാനും ബദോനിയും ചേർന്ന് നേടിയ 54റൺസാണ് ലക്നൗവിനെ മുന്നോട്ടുനയിച്ചത്.12-ാംഓവറിൽ പുരാനെ ചഹൽ മാക്‌വെല്ലിന്റെ കയ്യിലെത്തിച്ചതോടെ ആ കൂട്ടുകെട്ടും അവസാനിച്ചു. 30 പന്തുകൾ നേരിട്ട പുരാൻ അഞ്ചുഫോറുകളും രണ്ട് സിക്സുകളും പായിച്ചു.തുടർന്ന് ബദോനി,മില്ലർ (19), അബ്ദുൽ സമദ് എന്നിവർ ചേർന്ന് 171ലേക്കെത്തിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360