SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

കോടിയേരി സ്മാരക വനിതാ ക്രിക്കറ്റ് : ട്രിവാൻഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ

cricket

തലശേരി: കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി- 20 ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസ് ടീം ചാമ്പ്യന്മാ‍രായി. ഫൈനലിൽ സുൽത്താൻ സിസ്റ്റേഴ്സിനെ ഒൻപത് വിക്കറ്റിനാണ് റോയൽസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത സുൽത്താൻ സിസ്റ്റേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. റോയൽസ് 14 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സുൽത്താൻ സിസ്റ്റേഴ്സിനെ നാലുവിക്കറ്റ് വീഴ്ത്തിയ നിയതി.ആ‍ർ മഹേഷാണ് തക‍ർത്തത്. 20 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് അവർക്ക് നഷ്ടപ്പെട്ടത്. നേരത്തെ റേസ് ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലും ഹാട്രിക് അടക്കം നിയതി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 33 പന്തുകളിൽ നിന്ന് 40 റൺസുമായി പുറത്താകാതെ നിന്ന ദിവ്യ ​ഗണേഷാണ് ഭേദപ്പെട്ട സ്കോ‍ർ സമ്മാനിച്ചത്. മാളവിക സാബുവി(49), അബിന മാർട്ടിൻ(36*) എന്നിവരുടെ മികച്ച ബാറ്റിംഗാണ് റോയൽസിന് അനായാസ വിജയം ഒരുക്കിയത്. നിയതി പ്ലേയർ ഓഫ് ദി ഫൈനൽ പുരസ്കാരത്തിന് അർഹയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360