SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

ഗോവയ്ക്കെതിരെ ഗോകുലം

super-cup

ഗോകുലം കേരള Vs എഫ്.സി ഗോവ

4.30 pm മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ

ഭുവനേശ്വർ : ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ സൂപ്പർ കപ്പ് ഫുട്ബാളിൽ ഇന്ന് എഫ്.സി ഗോവയ്ക്ക് എതിരെ ഗോകുലം കേരള എഫ്.സി പടയ്ക്കിറങ്ങുന്നു. ഐ ലീഗ് ഫുട്ബാളിൽ നാലാം സ്ഥാനാക്കാരായിരുന്ന ഗോകുലത്തിന് കരുത്തരായ എതിരാളികളാണ് ഗോവ. ഇന്ന് വൈകിട്ട് നാലരയ്ക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

ഐ.എസ്.എൽ ക്ളബായ ഗോവ പ്രാഥമിക ലീഗിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി നേരിട്ട് സെമിയിലേക്ക് എത്തിയിരുന്നു. എന്നാൽ അവിടെ ബെംഗളുരു എഫ്.സിയോട് തൊടുത്ത് പുറത്താവുകയായിരുന്നു.

ആദ്യപാദ സെമിയിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റിരുന്ന ഗോവ രണ്ടാം പാദത്തിൽ 2-1ന് ജയിച്ചെങ്കിലും ആകെ ഗോൾ മാർജിനിൽ പരാജയപ്പെടുകയായിരുന്നു.

പെരേര ഡയസ്,ശിവശക്തി നാരായണൻ,എഡ്ഗാർ മെൻഡസ്, സുരേഷ് വാംഗ്ജം,രാഹുൽ ഭെക്കെ,ഗുർപ്രീത് സിംഗ് സന്ധു തുടങ്ങിയ മികച്ച താരങ്ങളുടെ കരുത്തുമായാണ് ഗോവ ഇറങ്ങുന്നത്.

ഐ ലീഗ് സീസണിലെ 22 മത്സരങ്ങളിൽ 11 വിജയവും നാലു സമനിലകളും ഏഴ് തോൽവികളും ഉൾപ്പടെ 37 പോയിന്റ് നേടിയാണ് ഗോകുലം നാലാം സ്ഥാനക്കാരായിരുന്നത്.

ഈ മാസം ആദ്യവാരം നടന്ന ഐ ലീഗിലെ അവസാന മത്സരത്തിൽ ഗോകുലം സ്വന്തം ഗ്രൗണ്ടിൽ ഡെംപോ ഗോവയോട് 4-3ന് തോറ്റിരുന്നു.

താബിസോ ബ്രൗൺ,ആദമ നിയാനേ,വി.പി സുഹൈർ,അഭിജിത്ത് കുറുങ്ങോടൻ,മാർട്ടിൻ ഷാവേസ്,ലെയ്ഷ്റാം സിംഗ്,നാച്ചോ അബ്‌ലീദോ തുടങ്ങിയവരാണ് അജിത്കുമാർ പരിശീലിപ്പിക്കുന്ന ഗോകുലം നിരയിലെ പ്രമുഖ താരങ്ങൾ

1-0

ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ഗോകുലവും ഗോവയും തമ്മിൽ ഏറ്റുമുട്ടിയത്. 2023ലെ സൂപ്പർ കപ്പിൽ നടന്ന ഈ മത്സരത്തിൽ 1-0ത്തിന് ഗോവയാണ് വിജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GOKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360