SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

തൃശൂരിനും കാസർഗോഡിനും വിജയം

w

തിരുവനന്തപുരം : കെ.സി.എ എൻ.എസ്.കെ ട്വന്റി - 20 ചാമ്പ്യൻഷിപ്പിൽ തൃശൂരിന് തുടർച്ചയായ രണ്ടാം വിജയം. ഇടുക്കിയെ മൂന്ന് വിക്ക​റ്റിനാണ് തൃശൂർ തോല്പിച്ചത്. മ​റ്റൊരു മല്സരത്തിൽ കാസർഗോഡ് മലപ്പുറത്തെ ഏഴ് റൺസിന് പരാജയപ്പെടുത്തി.

മഴ മൂലം 13 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ, മലപ്പുറത്തിനെതിരെ ആദ്യം ബാ​റ്റ് ചെയ്ത കാസർഗോഡ് രണ്ട് വിക്ക​റ്റ് നഷ്ടത്തിൽ 123 റൺസെടുത്തു. മറുപടി ബാ​റ്റിംഗിന് ഇറങ്ങിയ മലപ്പുറം 13 ഓവറിൽ 116 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാല് വിക്ക​റ്റ് വീഴ്ത്തിയ ക്യാപ്‌ടൻ ശ്രീഹരി എസ് നായരാണ് കാസർഗോഡ് ബൗളിംഗ് നിരയിൽ തിളങ്ങിയത്.

രണ്ടാം മത്സരത്തിൽ ഇടുക്കിയ്‌ക്കെതിരെ മൂന്ന് വിക്ക​റ്റിനായിരുന്നു തൃശൂരിന്റെ വിജയം. ആദ്യം ബാ​റ്റ് ചെയ്ത ഇടുക്കി 19.5 ഓവറിൽ 105 റൺസിന് ഓൾഔട്ടായി. മറുപടി ബാ​റ്റിങ്ങിന് ഇറങ്ങിയ തൃശൂർ രണ്ട് ഓവർ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, T20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360