SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

ഡോ. സറഫി​ന് സ്പോർട്സ് മാനേജ്മെന്റ് അവാർഡ്

saraf

തിരുവനന്തപുരം : കായിക രംഗത്തെ സംഭാവനകൾ പ്രമാണി​ച്ച് സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റി​സർച്ച് ഇൻസ്റ്റി​റ്റ്യൂട്ടി​ന്റെ സൂപ്പർ സ്റ്റാർ അവാർഡ് ഡോ.സറഫ് .എ. കൽപ്പാളയത്ന്തി​ന് ലഭി​ച്ചു. എറണാകുളത്തുള്ള കേരള മാനേജ്മെന്റ് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ ഡോ. നിർമല ലില്ലി, ഡോ, ഇന്ദുലേഖ ആർ എന്നി​വർ ചേർന്ന് അവാർഡ് സമ്മാനി​ച്ചു.

സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണറായ ഡോ.സറഫ് ആൾ ഇന്ത്യ അസോസിയേഷൻ ഒഫ് സ്പോർട്സ് ഫോർ ഓളി​ന്റേയും ഗോബൽ സിലംബത്തി​ന്റേയും പ്രസിഡന്റാണ്. 12-ാം വയസി​ൽ റോളർ സ്കേറ്റിംഗിലൂടെ കായിക രംഗത്തെത്തി​യ ഇദ്ദേഹം മുൻ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യനും സൈക്ളിംഗിലെ ദേശീയ മെഡൽ ജേതാവുമാണ്. 1996മുതൽ 99വരെ കേരള യൂണിവേഴ്സിറ്റി സൈക്ളിംഗ് കോച്ചായിരുന്നു . സൈക്ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി കൺവീനറും ചെയർമാനുമായിരുന്നു. ഇന്റർനാഷണൽ സൈക്ളിംഗ് യൂണിയൻ യോഗ്യതയുള്ള കോണ്ടിനെന്റൽകമ്മീഷണർ, സൈക്ളിംഗ് ഫെഡറേഷന്റെ ചീഫ് കമ്മീഷണർ, സാർക്ക് സൈക്ളിംഗ് ഫെഡറേഷന്റെ സെക്രട്ടറി സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ പിന്തുണയോടെ സ്പോർട്സ് ഫോർ ആൾ ഏഷ്യാ പ്രോജക്ട് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004-ഇൽ ജപ്പാനിൽ നടന്ന ഏഷ്യൻ സൈക്ലിംഗ് ചാംപ്യൻഷിപ് ഇന്റെ കമ്മിഷണറായിരുന്നു.
2019ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കോർഡിനേറ്ററായി​രുന്നു. നെതർലാൻഡ്സ്,സോൾ, ടോക്യോ, ബുസാൻ, ഡസൽഡോർഫ് എന്നി​വി​ടങ്ങളി​ൽ നടന്ന ആഗോള കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചി​ട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SARAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360