SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

ബ്ലാസ്റ്റേഴ്സിന് ഇന്ന് പഞ്ചാബ് പരീക്ഷ

കൊച്ചി: തുടർച്ചയായ തോൽവികളിലും സമനിലയിലും കുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യജയം തേടി ഇന്ന് ഇറങ്ങും. പഞ്ചാബ് എഫ്.സിയാണ് എതിരാളി. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.

മോഹൻ ബഗാൻ, മുംബയ് സിറ്റി, ചെന്നൈയിൻ, ഇന്റർ കാശി എന്നിവർക്ക് മുന്നിൽ മുട്ടുമടക്കിയ ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിനോട് സമനിലയിൽ പിരി‌ഞ്ഞു. ഈ സമനില ചെറുതല്ലാത്ത ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിന് നൽകിയിട്ടുണ്ട്. പ്രതിരോധനിര പ്രതീക്ഷയ്‌‌ക്കൊത്ത് ഉയർന്നതും ആശ്വാസമാണ്.മലയാളി താരം അജ്സൽ മുന്നേറ്റത്തിൽ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും പിന്തുണ ലഭിക്കുന്നില്ല. വിക്ടർ ബെർട്ടോമിയു ഫോമിലെത്തിയിട്ടില്ല. കഴിഞ്ഞ കളിയിൽ ആദ്യ ഇലവനിൽ ഇറങ്ങിയ കെവിൻ യോക്ക് തന്നെ ഇന്നും ആക്രമണം നയിച്ചേക്കും. ഒത്തൊരുമ്മയില്ലാത്തത് തന്നെയാണ് ടീമിന് തിരിച്ചടി.

ടീമിൽ കാര്യമായ മാറ്റം വരുത്തിയേക്കില്ല. മറുവശത്ത് തുടർ സമനിലകളിൽ കുടുങ്ങിയെത്തുന്ന പഞ്ചാബിന് വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തയിലില്ല. സങ്ക്യൂസി എഫിയോംഗ് കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് പഞ്ചാബിന് തിരിച്ചടിയാണ്.നേർക്കുനേർ കണക്കിൽ പഞ്ചാബിനാണ് മുൻതൂക്കം. മൂന്ന് കളിയിൽ രണ്ടിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360