SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

വിഷു ആഘോഷമാക്കാൻ ബ്ലാസ്റ്റേഴ്സ്

blasters

കേരള ബ്ളാസ്റ്റേഴ്സ് Vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

7.30 pm മുതൽ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ

കൊച്ചി: വിഷുദിനത്തിൽ വെടിക്കെട്ട് വിജയം ആഘോഷിക്കാൻ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. രാത്രി 7.30നാണ് കിക്കോഫ്.

ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ 2-1ന് മുട്ടുകുത്തിച്ചതിന്റെ കരുത്തുമായാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടുന്നത്. തുടർ തോൽവികളിലേക്ക് കൂപ്പുകുത്തിയ ടീമിന് എട്ടാം മത്സരത്തിൽ ബംഗളൂരുവിനെതിരെ നേടിയ ആദ്യജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീം സജ്ജമായിട്ടുണ്ട്.

ബംഗളൂരുവിനെതിരെ ഇറങ്ങിയ ടീമിൽ കാര്യമായ മാറ്റം ആഷ്‌ലി വരുത്തിയേക്കില്ല. മുന്നേറ്റത്തിനൊപ്പം പ്രതിരോധ നിരയും അവസരത്തിനൊത്ത് ഉയർന്നിട്ടുണ്ട്. പുതുതായി ടീമിലെത്തിയ താരങ്ങളുടെയും അരങ്ങേറ്റക്കാരുടെയും സാന്നിദ്ധ്യം ടീമിന് വലിയ ഊർജ്ജമായിട്ടുണ്ട്.

അതേസമയം, വിജയപാതയിലേക്ക് തിരിച്ചുവരാൻ ഉറച്ചാണ് നോർത്ത് ഈസ്റ്റ് ഇറങ്ങുന്നത്. ജംഷഡ്പൂരിനെ 2-1ന് വീഴ്ത്തിയതിന് ശേഷമുള്ള രണ്ട് കളിയിലും ടീമിന് ജയിക്കാനായിട്ടില്ല. ഒഡീഷയോട് 4-1നും സ്‌പോർട്ടിംഗ് ഡൽഹിയോട് 3-0നും തറപറ്റി. നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ബ്ലാസ്റ്റേഴ്‌സ് 13-ാം സ്ഥാനത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360