SignIn
Kerala Kaumudi Online
Thursday, 25 June 2026 12.00 PM IST

ലാസ്റ്റ് ബ്ളാസ്റ്റിന് ബ്ളാസ്റ്റേഴ്സ്

blasters

ബ്ളാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാനമത്സരം

കൊച്ചിയിൽ എതിരാളികൾ എഫ്.സി ഗോവ

കൊച്ചി : ‌ ഐ.എസ്.എൽ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിലിറങ്ങുന്നു. എഫ്.സി ഗോവയാണ് എതിരാളികൾ. ഡേവിഡ് കറ്റാലയെന്ന സ്പാനിഷ് കോച്ചിന് കീഴിലിറങ്ങി സീസണിന്റെ തുടക്കത്തിൽ തുടർതോൽവികൾ വാങ്ങിക്കൂട്ടിയ ബ്ളാസ്റ്റേഴ്സ് പകുതിക്കുവച്ച് പരിശീലകനെ മാറ്റിയശേഷമാണ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. 12 മത്സരങ്ങളിൽ നാലുജയവും രണ്ട്സമനിലകളും ആറ് തോൽവികളുമായി 14 പോയിന്റ് നേടിയ മഞ്ഞക്കുപ്പായക്കാർ ഇപ്പോൾ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

പുതിയ കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ബ്ളാസ്റ്റേഴ്സ് ഇറങ്ങുന്ന ഏഴാമത് മത്സരമാണിത്. ആഷ്‌ലിക്ക് കീഴിൽആദ്യ കളിയിൽ ഡൽഹിയോട് തോറ്റെങ്കിലും പിന്നീട് നാലുകളികൾ ബ്ളാസ്റ്റേഴ്സ് ജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആഷ്‌ലിയുടെ കുട്ടികൾ വിജയിക്കുകയായിരുന്നു.

പ്ളേ ഓഫ് ഇല്ലാ സീസൺ

ലീഗിലെ കിരീടജേതാക്കളെ കണ്ടെത്താൻ ഇക്കുറി പ്ളേ ഓഫ് റൗണ്ട് മത്സരങ്ങൾ നടത്തുന്നില്ല. 14 ടീമുകളും റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ എതിർ ടീമുകളെ നേരിട്ട് ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്നവരെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. ഒരു ടീമിന് 13 മത്സരങ്ങളാണുള്ളത്.നിലവിൽ ബെംഗളുരു എഫ്.സി മാത്രമാണ് 13 മത്സരങ്ങളും പൂർത്തിയാക്കിയത്. 23 പോയിന്റാണ് ബെംഗളുരുവിന്. 22 പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഈസ്റ്റ് ബംഗാളിനും മോഹൻബഗാനും രണ്ട് മത്സരങ്ങൾ വീതം ശേഷിക്കുന്നതിനാലും 22 പോയിന്റ് തന്നെയുള്ള പഞ്ചാബ് എഫ്.സിക്ക് ഇനിയും ഒരു മത്സരം കൂടിയുള്ളതിനാലും ലീഗ് ജേതാവിനെ ഉറപ്പിക്കാറായിട്ടില്ല.

7.30 pm മുതൽ ഫാൻകോഡ് ആപ്പിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360