SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.06 AM IST

സിക്സടിയിൽ റെക്കാഡിട്ട് വൈഭവ് സൂര്യവംശി

vaibhav

ന്യൂഡൽഹി : ഐ.പി.എല്ലിൽ ഒരു സീസണിൽ കൂടുതൽ സിക്സുകൾ അടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ രാത്രി ഡൽഹി ക്യാപ്പിറ്റൽസിനെതിരെ മൂന്ന് സിക്സടിച്ചതോടെ വൈഭവിന് 12 മത്സരങ്ങളിൽനിന്ന് 43 സിക്സുകളായി. 2024 ൽ 42 സിക്സുകളടിച്ച അഭിഷേക് ശർമയുടെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്.

ഇന്ത്യൻ കളിക്കാർക്ക് അപ്പുറത്തേക്കും പരിഗണിക്കുമ്പോൾ ഒരു സീസണിൽ കൂടുതൽ സിക്സുകൾ അടിച്ചത് ക്രിസ് ഗെയ്‌ലാണ്. 2012ൽ ആർ.സി.ബിക്ക് വേണ്ടി 59 സിക്സുകൾ. 17 സിക്സുകൾ കൂടി നേടിയാൽ ഈ റെക്കാഡും വൈഭവിന് മറികടക്കാം.

ലോകോത്തര ബൗളർമാരെ സിക്സടിച്ചു സ്വീകരിക്കുന്ന ശീലം വൈഭവ് ഡൽഹിക്കെതിരെയും ആവർത്തിച്ചു. പേസർമാരായ മിച്ചൽ സ്റ്റാർക്ക്, ലുങ്കി എൻഗിഡി എന്നിവരെ ആദ്യ പന്തിൽ സിക്സർ തൂക്കിയാണു വൈഭവ് സ്വീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360