ന്യൂചണ്ഡിഗഡ്: ഐ.പി.എല്ലിൽ ഇന്ന് എലിമനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടും. ന്യൂ പി.സി.എ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. തോൽക്കുന്ന ടീം പുറത്താകുമെന്നതിനാൽ ഇരുടീമിനും ഇത് ജിവന്മരണ പോരാട്ടമാണ്. ജയിക്കുന്ന ടീം ക്വാളിഫയർ 2ൽ കളിക്കാൻ യോഗ്യത നേടും. 14 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ആർ.സി.ബിയ്ക്കും ഗുജറാത്തിനും 18 പോയിന്റ് വീതമാണുള്ളതെങ്കിലും റൺറേറ്റിൽ പിന്നാക്കം പോയതിനാലാണ് ഹൈദരാബാദ് മൂന്നാമതായിപ്പോയത്. ലീഗ് ഘട്ടത്തിലെ അവസാന ദിവസമാണ് രാജസ്ഥാൻ റോയൽസ് പ്ലേഓഫിന് യോഗ്യത ഉറപ്പിച്ചത്. 4-ാം സ്ഥാനത്തുള്ള രാജസ്ഥാന് 4 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണുള്ളത്.
ഹൈദരാബാദിന്റെഇത്തവണത്തെ തുടക്കം അത്ര മികച്ചതല്ലായിരുന്നു. ആദ്യത്തെ 4 മത്സരങ്ങളിൽ മൂന്നിലും അവർ തോറ്റിരുന്നു. സ്ഥിരം ക്യാപ്ടൻ പാറ്റ് കമ്മിൻസ് പരിക്കിനെ തുടർന്ന് ടീമിലുമില്ലായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ അഞ്ചാം മത്സരത്തിലെ ജയത്തോടെയാണ് ഹൈദരാബാദ് ട്രാക്കിലായത്. പിന്നീടവർ തുടർച്ചയായ 5 ജയങ്ങൾ നേടി. പോയിന്റ് പട്ടികയിൽ താഴെ നിന്ന് അവർ മുകളിലോട്ടും എത്തി .
മറുവശത്ത് രാജസ്ഥാൻ തുടർച്ചയായ 4 ജയങ്ങളോടെ ഗംഭീരമായാണ് ആരംഭിച്ചതെങ്കിലും പിന്നീട് താളം തെറ്റി. ഹൈദരാബാദിനെതിരായ ആ തോൽവിയോടെയായിരുന്നു രാജസ്ഥാന് അടിതെറ്റിയത്. പിന്നീട് നിർണായക മായ അവസാന രണ്ട് ലീഗ് മത്സരങ്ങളിൽ ജയം നേടിയാണ് രാജസ്ഥാ ൻ പ്ലേ ഓഫ് ഉറപ്പിച്ചത്.
ടീം ന്യൂസ്
രാജസ്ഥാൻ- ക്യാപ്ടൻ പരാഗും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും ഇന്ന് കളിക്കുമെന്നാണ് വിവരം.
സാധ്യതാ ടീം- വൈഭവ്, യശ്വസി,ധ്രുവ്,പരാഗ്,ഫെരേരിയ,ശുഭം,ജഡേജ,ഷനാക,ആർച്ചർ,ബർഗർ,യഷ്. ഇംപാക്ട് പ്ലെയർ- ബ്രിജേഷ്
ഹൈഹരാബാദ്- ടീമിൽ പരിക്ക് പ്രശ്നങ്ങളില്ല.
സാധ്യതാ ടീം- അഭിഷേക്, ഹെഡ്,ഇഷാൻ,ക്ലാസ്സൻ,സലിൽ,സമരൻ,നിതീഷ്,കമ്മിൻസ്,ശിവാംഗ്,ഇഷാൻ,സാകിബ്,ഇംപാക്ട് പ്ലെയർ - ഹർഷൽ/പ്രഫുൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |