
മയാമി: അർജന്റീനൻ ടീമിന്റെയും ആരാധകരുടേയും നെഞ്ചിടിപ്പ് കൂട്ടി ഇതിഹാസ താരം ലയണൽ മെസിയുടെ പരിക്ക് സ്ഥിരീകരിച്ച് ഇന്റർ മയാമി ക്ലബ്. മെസിയുടെ ഇടത്തേ തുടയിൽ പരിക്കുണ്ടെന്ന് കണ്ടെത്തി. മെസിയുടെ ഇടത് ഹാംസ്ട്രിംഗിൽ മസിലിന് പരിക്കുള്ളതായാണ് കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. അദ്ദേഹം എപ്പോൾ കളിക്കളത്തിലേക്ക് മടങ്ങി വരുമെന്നത് ആരോഗ്യനില മെച്ചപ്പെടുന്നതിനെ ആശ്രയിച്ചിരിക്കും. - മയാമി പ്രസ്താവനയിൽ പറഞ്ഞു. ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മെസിയുടെ പരിക്ക് ടീമിലും ആരാധകരിലും വലിയ ആശങ്ക ഉയർത്തന്നു. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് മെസിക്ക് പരിക്കേറ്റത്.
മേജർ സോക്കർ ലീഗിൽ കഴിഞ്ഞ ദിവസം ഇന്റർ മയാമിയുടെ മത്സരം പൂർത്തിയാക്കാതെ മെസി മടങ്ങിയതോടെയാണ് പരിക്കിനെ കുറിച്ച് വാർത്തകൾ പ്രചരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |