
ഹോംഗ്കോംഗ് : ഏഷ്യൻ അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഹൈജമ്പിൽ 14 വർഷം പഴക്കമുള്ള ദേശീയ സീനിയർ റെക്കാഡ് തിരുത്തിയെഴുതി ഇന്ത്യൻ താരം പൂജ സിംഗ്. 1.93 മീറ്റർ ചാടി ഉയർന്ന പൂജ ഏഷ്യൻ അണ്ടർ 20 ഹൈജമ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി. 2012ൽ സഹന കുമാരി സ്ഥാപിച്ച 1.92 മീറ്ററിന്റെ റെക്കാഡാണ് പൂജ തിരുത്തിയെഴുതിയത്. ഇതോടെ പൂജ കോമൺവെൽത്ത് ഗെയിംസിന്റെ യോഗ്യതാ മാർക്കും മറികടന്നു. എന്നാൽ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ അവസാന അവസരമായി അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ കഴിഞ്ഞയാഴ്ച സമാപിച്ച ഫെഡറേഷൻ കപ്പാണ് നിശ്ചയിച്ചിരുന്നത്.
അതേസമയം ഏഷ്യൻ അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ പുരുഷ 400 മീറ്ററിൽ ഹീറ്റ്സിൽ രണ്ടാമനായി ഫിനിഷ് ചെയ്ത മലയാളിതാരം മുഹമ്മദ് അഷ്ഫഖ് സെമിയിൽ പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |