SignIn
Kerala Kaumudi Online
Saturday, 30 May 2026 12.20 AM IST

ഒടുവിൽ സിന്നർ വീണു

sinner

പാരിസ്: ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാന്നിക് സിന്നറുടെ 30 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പ് അവസാനിപ്പിച്ച് അർജന്റീനിയൻ താരം യുവാൻ മാനുവൽ സെറുണ്ടോളോ. ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ രണ്ടാം റൗണ്ടിലായിരുന്നു സിന്നറുടെ അപ്രതീക്ഷിത തോൽവി. സ്‌കോർ: 3-6, 2-6, 7-5, 6-1, 6-1.

ആദ്യ രണ്ട് സെറ്റുകൾ നേടുകയും മൂന്നാം സെറ്റിൽ 5-1 എന്ന നിലയിൽ മുന്നിട്ടുനിൽക്കുകയും ചെയ്ത ശേഷമാണ് സിന്നർ പരാജയപ്പെട്ടത്. മൂന്നാം സെറ്റിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സിന്നർക്ക് മെഡിക്കൽ ടൈംഔട്ട് എടുക്കേണ്ടി വന്നിരുന്നു. തുടർന്ന് തുടർച്ചയായ രണ്ട് സെറ്റുകൾ നഷ്ടപ്പെടുകയും നിർണായകമായ അഞ്ചാം സെറ്റിൽ തോൽവി വഴങ്ങുകയും ചെയ്തു. തന്റെ കരിയറിൽ ആദ്യമായാണ് 56-ാം റാങ്കുകാരനായ സെറുണ്ടോളോ ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്നത്.

കരിയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന സിന്നറുടെ 30 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിനാണ് പാരിസിൽ അന്ത്യമായത്. കരിയർ ഗ്രാൻഡ് സ്ലാം തികയ്ക്കാൻ സിന്നർക്ക് ഫ്രഞ്ച് ഓപ്പൺ കിരീടം കൂടി അത്യാവശ്യമായിരുന്നു.

ഈ സീസണിലെ മൂന്ന് ക്ലേ-കോർട്ട് മാസ്റ്റേഴ്‌സ് കിരീടങ്ങളും ചൂടി പാരീസിലെത്തിയ സിന്നർ കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിലെ പ്രധാനിയായിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിൽ കാർലോസ് അൽകാരാസിനോട് പരാജയപ്പെടുകയായിരുന്നു സിന്നർ.

ഇഗ പ്രീ ക്വാർട്ടറിൽ

അതേസമയം വനിതാ വിഭാഗത്തിൽ മുൻ ചാമ്പ്യനായ ഇഗ ഷ്വാംടെക്ക് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഇന്നലെ മൂന്നാം റൗണ്ടിൽ സ്വന്തം നാട്ടുകാരിയായ മാഗ്ദ ലിന്നെറ്റിനെ 6-4,6-4 എന്ന സ്കോറിനാണ് ഇഗ തോൽപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SINNER FRENCH OPEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360