കൊച്ചി: ബാസ്‌ക്കറ്റ്ബോൾ ലീഗ് കേരള ( ബി.എൽ. കെ ) സീസൺ 1 കൊച്ചിയിൽ നടക്കും. സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എബിസി ബാസ്‌ക്കറ്റ്ബോൾ ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ കേരള ബാസ്‌ക്കറ്റ്ബോൾ അസോസിയേഷനുമായി ( ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 13 വരെ കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ-14, 19 വിഭാഗങ്ങളിലായി തിരുവനന്തപുരം കാപ്പിറ്റൽസ്, ആലപ്പുഴ ഡോൾഫിൻസ്, കോട്ടയം ബൈസൺസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്കേഴ്സ്, കാലിക്കറ്റ് വാരിയേഴ്സ് എന്നീ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആകെ 72 മത്സരങ്ങൾ ഉണ്ടാകും.കേരളത്തിലെ യുവ ബാസ്‌ക്കറ്റ്ബോൾ ചരിത്രത്തിൽ ആദ്യമായി എല്ലാ മത്സരങ്ങളും അത്യാധുനിക 5-ക്യാമറ സെറ്റപ്പിലൂടെ ലൈവ് കമന്ററിയോടെ 'Wizsports.ai'
തത്സമയം സംപ്രേഷണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |