SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.42 PM IST

'അവരോട് എനിക്ക് ബഹുമാനമുണ്ട്',​ ആ രഹസ്യത്തിനുള്ള ഉത്തരം ഇത്; പ്രീതി സിന്റ - ബ്രെറ്റ് ലീ പ്രണയകഥയ്ക്ക് ഒടുവിൽ മറുപടി

brett-lee-preity-zinta-
പ്രീതി സിന്റയുടെയും ബ്രെറ്റ് ലീയുടെയും പഴയ ചിത്രം

മുംബയ്: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പേസർമാരിലൊരാളാണ് ബ്രെറ്റ് ലീ. ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർമാർ ആരൊക്കയെന്ന് ചോദിച്ചാൽ ഉറപ്പായും ബ്രെറ്റ് ലീയുടെ പേരും അതിൽ ഉൾപ്പെടും. ബൗളിംഗ് സമയത്ത് മണിക്കൂറിൽ 160 കിലോമീറ്ററിലേറെയാണ് താരത്തിന്റെ വേഗത. ഓസ്ട്രേലിയൻ ടീമെന്ന് കേട്ടാൽ പേടിച്ചിരുന്ന കാലഘട്ടത്തിൽ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന താരമാണ് അദ്ദേഹം. ഇപ്പോൾ വർഷങ്ങളായി പ്രചരിച്ചിരുന്ന ഒരു വ്യക്തിജീവിത അഭ്യൂഹത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഇടംനേടുകയാണ് ബ്രെറ്റ് ലീ.

2008ൽ ഐപിഎൽ ആരംഭിച്ച സമയത്തുള്ള ഒരു പ്രണയകഥയ്ക്കാണ് അദ്ദേഹം ഉത്തരം നൽകിയിരിക്കുന്നത്. ബോളിവുഡ് നടി പ്രീതി സിന്റയുമായി താരം പ്രണയത്തിലായിരുന്നുവെന്നാണ് പ്രചരിച്ചിരുന്നത്. വർഷങ്ങളായി ഉത്തരമില്ലാതെ തുടർന്ന വാർത്തകളുടെ രഹസ്യമാണ് ബ്രെറ്റ് ലീ വെളിപ്പെടുത്തിയത്. ഐപിഎൽ ആദ്യ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഉടമകളിൽ ഒരാളായിരുന്ന പ്രീതി സിന്റയും അതേ ടീമിനുവേണ്ടി കളിച്ചിരുന്ന ബ്രെറ്റ് ലീയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. 2010വരെ പഞ്ചാബ് ടീമിനുവേണ്ടി കളിച്ച താരം 2011ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറി. നിരവധി ഐപിഎൽ സീസണുകളിൽ ബ്രെറ്റ് ലീയെയും പ്രീതി സിന്റയെയും ബന്ധപ്പെടുത്തി പ്രണയകഥകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ അതേക്കുറിച്ച് അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ആദ്യമായി അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ബ്രെറ്റ് ലീ.

താനും പ്രീതി സിന്റയും അന്നും ഇന്നും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞാൻ ഒരിക്കലും ഒരു ബോളിവുഡ് നടിയുമായി പ്രണയത്തിലായിട്ടില്ല. പ്രീതി സിന്റ അന്നും ഇന്നും എന്റെ നല്ല ഒരു സുഹൃത്താണ്. അന്ന് അവർ പഞ്ചാബ് ടീമിന്റെ ഉടമയായിരുന്നു. അവരോട് എനിക്ക് നല്ല ബഹുമാനമാണുള്ളത്'-ലീ പറഞ്ഞു. ഇത്തരം കഥകൾ തന്നെ ഒരിക്കലും അലട്ടിയിട്ടില്ലെന്നും ആളുകൾക്ക് എന്തും ഊഹിക്കാമെന്നും അത്തരം അഭ്യൂഹങ്ങളൊന്നും തന്റെ ജീവിത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2006ൽ എലിസബത്ത് കെംപിനെയാണ് താരം വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനുമുണ്ട്. എന്നാൽ വിവാഹശേഷം അധികം വൈകാതെ ഇരുവരും പ്രശ്നങ്ങളെത്തുടർന്ന് പിരിയുകയായിരുന്നു. 2009ലാണ് ഇരുവരുടെയും വിവാഹമോചനം നടന്നത്. തുടർന്ന് 2014ൽ ലാന ആൻഡേഴ്സണിനെ ബ്രെറ്റ് ലീ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളാണുള്ളത്.

English Summary

Former Australian cricketer Brett Lee has finally addressed long-standing rumours about a romantic relationship with Bollywood actress Preity Zinta. Lee clarified that he and Zinta, co-owner of Kings XI Punjab during his IPL stint, were always just good friends. He stated there was never any romantic involvement between them, dispelling years of speculation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRETT LEE, PREITY ZINTA, BRETT LEE PREITY ZINTA, IPL ROMANCE RUMOURS, PUNJAB KINGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360