SignIn
Kerala Kaumudi Online
Monday, 01 June 2026 7.47 AM IST

പാരീസ് മുട്ടായി ഇരട്ടി മധുരവും കയ്‌പ്പും

ബു​​​ഡാ​​​പെ​​​സ്റ്റ്:​​​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ത​വ​ണ​യും ​പി.​എ​സ്.​ജി.​ ​​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​ ​ചാ​മ്പ്യ​ന്മാ​രാ​യ​തി​ന് ​പി​ന്നാ​ലെ​ ​ആ​രാ​ധ​ക​രു​ടെ​ ​ആ​ഘോ​ഷം​ ​അ​തി​രു​വി​ട്ടു.​ ​ഫ്രാ​ൻ​സി​ലെ​മ്പാ​ടും​ ​വ​ൻ​തോ​തി​ൽ​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യി.​ രണ്ട് പേർ ​മ​രി​ച്ചു​വെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു,​​​ ​നൂ​റോ​ളം​ ​പേ​രു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.
ഫു​ട്ബോ​ൾ​ ​ആ​രാ​ധ​ക​രും​ ​പൊ​ലീ​സും​ ​ത​മ്മി​ൽ​ ​തെ​രു​വ് ​യു​ദ്ധം​ ​ത​ന്നെ​യാ​ണ് ​അ​ര​ങ്ങേ​റി​യ​ത്.​ ​വി​വി​ധ​ ​അ​ക്ര​മ​ ​സം​ഭ​വ​ങ്ങ​ളി​ൽ​ 740​പേ​രെ​ ​അ​റ​സ്റ്ര് ​ചെ​യ്തു.​ ​നി​ല​വി​ൽ​ 480​ ​പേ​ർ​ ​ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​ ​അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​ 82​പേ​ർ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.​ ​ഫ്രാ​ൻ​സി​ലെ​ 15​ഓ​ളം​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ആ​രാ​ധ​ക​രു​ടെ​ ​ആ​ഘോ​ഷം​ ​ക​ലാ​പ​ ​സ​മാ​ന​മാ​യി​ ​മാ​റി.
പാ​രീ​സി​ലെ​ ​ഷാം​പ്സ് ​എ​ലീ​സ് ​പ്ര​ദേ​ശ​ത്തും​ ​ഫൈ​ന​ൽ​ ​മ​ത്സ​രം​ ​വ​ലി​യ​ ​സ്‌​ക്രീ​നി​ൽ​ ​കാ​ണാ​ൻ​ ​നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം​ ​ആ​രാ​ധ​ക​ർ​ ​ഒ​ത്തു​കൂ​ടി​യ​ ​പി.​എ​സ്.​ജി​യു​ടെ​ ​ഹോം​ ​ഗ്രൗ​ണ്ടാ​യ​ ​പാ​ർ​ക് ​ദെ​ ​പ്രി​ൻ​സി​ന് ​സ​മീ​പ​വു​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​അ​ക്ര​മ​ങ്ങ​ൾ​ ​അ​ര​ങ്ങേ​റി​യ​ത്.
ഒ​രു​ ​വി​ഭാ​ഗം​ ​ആ​രാ​ധ​ക​ർ​ ​ക​ട​ക​ൾ​ ​അ​ടി​ച്ചു​ ​ത​ക​ർ​ക്കു​ക​യും​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​തീ​യി​ടു​ക​യും​ ​ചെ​യ്തു.​ ​തെ​രു​വി​ൽ​ ​പ​ട​ക്ക​ങ്ങ​ളും​ ​ഫ്ലെ​യ​റു​ക​ളും​ ​ക​ത്തി​ച്ചു.​ ​ഇ​ല​ക്ട്രി​ക്ക് ​ബൈ​ക്കു​ക​ൾ​ക്ക് ​തീ​യി​ട്ടു.​ ​പൊ​തു​മു​ത​ൽ​ ​വ്യാ​പ​ക​മാ​യി​ ​ന​ശി​പ്പി​ച്ചു.​ ​ബ​സ്,​​​ട്രെ​യി​ൻ​ ​സ​ർ​വീ​സു​ക​ളെ​ല്ലാം​ ​ത​ട​സ​പ്പെ​ട്ടു,​
പ്ര​തി​ഷേ​ധ​ക്കാ​രെ​ ​പി​രി​ച്ചു​വി​ടാ​ൻ​ ​പാ​രി​സ് ​ന​ഗ​ര​മ​ധ്യ​ത്തി​ൽ​ ​പൊ​ലീ​സ് ​ക​ണ്ണീ​ർ​ ​വാ​ത​കം​ ​പ്ര​യോ​ഗി​ച്ചു.​ ​ജ​ന​ക്കൂ​ട്ട​ത്തി​ന്റെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​ര​വ​ധി​ ​പൊ​ല​ീസ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ ​നി​ല​വി​ൽ​ ​സ്ഥി​തി​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​സം​ഘ​ർ​ഷ​ ​സാ​ധ്യ​ത​ ​മു​ന്നി​ൽ​ക്ക​ണ്ട്
ആയിരകണക്കിന് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ സുരക്ഷയ്ക്ക് ​ഫ്രാ​ൻ​സി​ൽ​ ​നി​യോ​ഗി​ച്ചി​രു​ന്നു.​ ​
ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​പി.​എ​സ്.​ജി​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​പ്പോ​ഴും​ ​ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഇ​ത്ര​യും​ ​അ​തി​രു​വി​ട്ടി​രു​ന്നി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360