
തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് മൂന്നുമാസമാകുന്നു. സ്ഥിര ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ശമ്പളം നൽകുന്നുണ്ടെങ്കിലും താത്കാലികക്കാർക്ക് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ശമ്പളം കൃത്യമായിരുന്നില്ല. ഇവർ ശമ്പളം അനുവദിക്കേണ്ട നോൺ പ്ളാനിംഗ് ഫണ്ട് കൃത്യമായി സർക്കാരിൽ നിന്ന് ലഭിക്കാത്തതാണ് കാരണം. വിവിധ ജില്ലകളിലായി പരിശീലകരടക്കം മുന്നൂറോളം ജീവനക്കാരാണ്ബു ദ്ധിമുട്ടിലായിരിക്കുന്നത് . സ്കൂൾ തുറക്കുന്ന സമയത്തെങ്കിലും ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.
പുതിയ സർക്കാർ വന്നതോടെ സ്പോർട്സ് കൗൺസിലിലെപ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാ ർ.എന്നാൽ പുതിയ സർക്കാർ വന്നെങ്കിലും പുതിയ കൗൺസിൽ പ്രസിഡന്റിനെയും സ്റ്റാൻഡിംഗ് കമ്മറ്റിയേയും തീരുമാനിച്ചിട്ടില്ല. 2023 മുതൽ പ്രസിഡന്റായിരുന്ന യു.ഷറഫലി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് വി.പി സാനുവിനെ സർക്കാർ പ്രസിഡന്റായി നോമിനേറ്റ് ചെയ്തെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നതോടെ രാജിവച്ചു. എന്നാൽ വൈസ് പ്രസിഡന്റടക്കം പഴയ സ്റ്റാൻഡിംഗ് കമ്മറ്റി തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |