SignIn
Kerala Kaumudi Online
Saturday, 13 June 2026 2.20 AM IST

മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ

manav-krishna

തിരുവനന്തപുരം: കേരള അണ്ടർ 19 ക്യാപ്ടനും വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനുമായ മാനവ് കൃഷ്ണ ശ്രീലങ്കയ്‌ക്കെതിരായ ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്. കഴിഞ്ഞ അണ്ടർ-19 സീസണിൽ 592 റൺസ് അടിച്ചുകൂട്ടിയ മാനവ് കൂച്ച് ബെഹാർ ട്രോഫിയിൽ തുടരെ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു. ഡൽഹിയിൽ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് എത്തുന്നത്. ഉണ്ണികൃഷ്ണനാണ് പിതാവ്,മാതാവ് അനിത.കെ നായർ. തിരുവനന്തപുരത്തെ എസ്.എസ് ഷൈൻ ആണ് മാനവിന്റെ പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MANAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360