
ഈ ഗെയിംസിലെ മൂന്നാം മെഡലുമായി രുദ്രാൻക്ഷ് പാട്ടീൽ,രണ്ട് വെള്ളിയും ഒരു വെങ്കലവും
നഗോയ : ഈ ഏഷ്യൻ ഗെയിംസിലെ തന്റെ മൂന്നാം മെഡലാണ് 22കാരനായ രുദ്രാൻക്ഷ് ബാലാസാഹേബ് പാട്ടീൽ ഇന്നലെ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളിയും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടിയിരുന്ന രുദ്രാൻക്ഷ് ഇന്നലെ 50 മീറ്റർ എയർ റൈഫിൾ ടീമിനത്തിൽ വെള്ളിയാണ് നേടിയത്.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ലോക റെക്കാഡോടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടിയിരുന്ന രുദ്രാൻക്ഷ് 2022ൽ കെയ്റോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയതോടെയാണ് റൈഫിളിലേക്ക് മാറിയത്. പാരീസ് ഒളിമ്പിക്സിൽ മത്സരിച്ചതും എയർ റൈഫിൾ ഇനത്തിലാണ്. ഇത്തവണ സ്വർണം നേടാനായില്ലെങ്കിലും മെഡലുകളുടെ എണ്ണം കൂടിയതിന്റെ ആവേശത്തിലാണ് മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ രുദ്രാൻക്ഷ്.
ഇന്നലെ പുരുഷന്മാരുടെ 50 മീറ്റർ എയർ റൈഫിൾ ത്രീ പൊസിഷൻ ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ, നീരജ് കുമാർ എന്നിവർക്കൊപ്പമാണ് രുദ്രാൻക്ഷ് വെള്ളിയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |