
നഗോയ : ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇവന്റിൽ ഏഷ്യൻ റെക്കാഡോടെയാണ് നേട്ടം. വനിതാ ക്രിക്കറ്റിൽ നിന്നായിരുന്നു ഇന്ത്യയുടെ ആദ്യ സ്വർണം.
50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഐശ്വരി പ്രതാപ് സിംഗ് ടോമർ, രുദ്രാൻക്ഷ് പാട്ടീൽ, നീരജ് കുമാർ എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെള്ളി നേടി. രുദ്രാൻക്ഷിന്റെ ഈ ഗെയിംസിലെ മൂന്നാം മെഡലാണ് ഇത്. അത്ലറ്റിക്സിൽ ഇന്നലെ പുരുഷ വിഭാഗം 10,000 മീറ്ററിൽ ഗുൽവീർ സിംഗ് വെള്ളി നേടിയപ്പോൾ വനിതകളുടെ പോൾവാട്ടിൽ ബരണിക ഇളങ്കോവനും ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും വെങ്കലം നേടി. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ മാനുഷ് ഷാ ദിയ ചിയാലേ സഖ്യവും വെങ്കലം സ്വന്തമാക്കി. പുരുഷ വനിതാ കബഡി ടീം ഫൈനലിലെത്തി മെഡൽ ഉറപ്പിച്ചു. രണ്ട് സ്വർണവും ഒൻപത് വെള്ളിയും 12 വെങ്കലവുമടക്കം 23 മെഡലുമായി 12ാം സ്ഥാനത്താണ് ഇന്ത്യ. 98 സ്വർണമുൾപ്പെടെ 159 മെഡലുമായി ചൈനയാണ് ഒന്നാമത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |