SignIn
Kerala Kaumudi Online
Saturday, 26 September 2026 2.07 AM IST

കാര്യവട്ടത്ത് മഴ കളിക്കുമോ ?

cricket

ഞായറാഴ്ചത്തെ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരത്തിന് മഴ ഭീഷണി

തിരുവനന്തപുരം : ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ ഏകദിനമത്സരത്തിന് മഴ ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് സംഘാടകർ. ബുധനാഴ്ച തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീം വ്യാഴാഴ്ചയും ഇന്നലെയും വൈകിട്ട് പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇടയ്ക്കിടെ മഴ പെയ്തത് ബുദ്ധിമുട്ടിച്ചിരുന്നു. രണ്ട് ദിവസം പരിശീലനം ഒഴിവാക്കിയിരുന്ന വിൻഡീസ് ടീം ഇന്ന് പരിശീലനത്തിനെത്തും. ഞായറാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷവും ചെറിയ മഴയുമാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

ഡേ ആൻഡ് നൈറ്റായാണ് മത്സരം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം തുടങ്ങുന്നത്. രാവിലെയും വൈകുന്നേരവുമാണ് മഴ സാദ്ധ്യത. മത്സരം തടസപ്പെടുന്നരീതിയിൽ മഴ പെയ്യില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അഥവാ പെയ്താലും വേഗത്തിൽ ഗ്രൗണ്ട് ഉണക്കാൻ അത്യാധുനിക സൂപ്പർ സോപ്പർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.

സീനിയർ താരങ്ങളായ രോഹിത് ശർമ്മയുംവിരാട് കൊഹ്‌ലിയും അടക്കമുള്ളവർ നേരിയ മഴയേയും വക വയ്ക്കാതെയാണ് ഇവിടെ പരിശീലനം നടത്തിയത്.നായകൻ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്,ഹർഷിത് റാണ, ആക്വിബ് നബി, നിതീഷ് റെഡ്ഡി തുടങ്ങിവർ ബാറ്റിംഗ് ബൗളിംഗ് പരിശീലനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360