മുംബയ്: ഐപിഎല്ലിനുശേഷം ക്രിക്കറ്റിൽ ഇന്ത്യയുടെ യംഗ് സെൻസേഷനായി മാറിയ താരമാണ് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. 15-ാം വയസിൽ അരങ്ങേറ്റം കുറിച്ച വൈഭവ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡാണ് തകർത്തത്. വൈഭവിന്റെ താരമൂല്യം ഉയർന്നതോടെ അനേകം പ്രമുഖ ബ്രാൻഡുകളും കുട്ടിത്താരത്തെ തേടിയെത്തി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലെ തകർപ്പൻ പ്രകടനത്തിനുശേഷം വൈഭവ് തന്റെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് ഫീസ് വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ട്. ഒരു കരാറിന് ഒരു കോടി രൂപയാണ് വൈഭവിന്റെ ഫീസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ വൈഭവിന്റെ ആസ്തി 10 കോടി രൂപ വരെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഐപിഎല്ലിലെ ശമ്പളം, മത്സര ഫീസ്, ആഭ്യന്തര ക്രിക്കറ്റിൽ നിന്നുള്ള വരുമാനം, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് കരാറുകൾ എന്നിവ ഉൾപ്പെടെയാണിത്. സറീൻ സ്‌പോർട്ട്‌സ്, കോംപ്ളാൻ, ഗൂഗിൾ പേ, റെഡ് ബുൾ, ജാർഖണ്ഡ് ആരോഗ്യ വകുപ്പ് എന്നിവരുമായാണ് വൈഭവ് നിലവിൽ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് കരാറിലേർപ്പെട്ടിരിക്കുന്നത്.
Fifteen-year-old cricketer Vaibhav Suryavanshi, following his strong performance in the IPL, has reportedly increased his brand endorsement fee to one crore rupees per contract. He became India's youngest international representative, surpassing Sachin Tendulkar's record. His estimated net worth now stands at 10 crore rupees, including various income sources and deals with major brands.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |