SignIn
Kerala Kaumudi Online
Saturday, 06 June 2026 5.25 PM IST

ഐപിഎൽ ഫൈനലിലേറ്റ പരിക്ക് വില്ലനായി; കൊഹ്‌ലിക്ക് ആറ് ആഴ്ച വിശ്രമം

virat-kohli

മുംബയ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിരാട് കൊഹ്ലിയെ ഒഴിവാക്കിയതിൽ കടുത്ത നിരാശയിലാണ് ആരാധകർ. കാലുകളിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് താരം പുറത്താവുകയായിരുന്നു. അടുത്തിടെ സമാപിച്ച ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള പോരാട്ടത്തിനിടയിലാണ് കൊഹ്ലിയുടെ ഹാംസ്ട്രിംഗിന് പരിക്കേറ്റത്. ടെസ്റ്റിൽനിന്നും ട്വന്റി-20 യിൽ നിന്നും ഇതിനോടകം വിരമിച്ച കൊഹ്ലിയുടെ അടുത്തലക്ഷ്യം 2027ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ്.

നിലവിൽ അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ വിരാടിന് പകരം യശ്വസി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കിയിരിക്കുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചതിനൊപ്പമാണ് മുഖ്യ പരിശീലകൻ അഗാർക്കർ ഇക്കാര്യവും അറിയിച്ചത്. നിലവിൽ മുള്ളൻപൂരിൽ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ജയ്സ്വാൾ.

പരിക്കിൽ നിന്നും പൂർണമായും മുക്തനാകുന്നത് വരെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്നും കൊഹ്ലി വിട്ടുനിൽക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊഹ്ലിക്ക് ഹാംസ്ട്രിംഗ് ടിയർ ആണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ല. പരിക്ക് പൂർണമായി ഭേദമാകാൻ ഏകദേശം ആറാഴ്ച വിശ്രമം വേണ്ടിവരും. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) താരം പുനരധിവാസത്തിന് വിധേയനാകണമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KOHLI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360