SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

12,500 വർഷം മുമ്പ് മൺമറഞ്ഞു, ഫോസിലിൽനിന്ന് ചരിത്ര പിറവി

wolf

വാഷിംഗ്ടൺ : റോമ്യൂലസ്, റീമസ്, കലീസി. ഭൂമിയിൽ നിന്ന് 12,500 വർഷം മുമ്പ് മൺമറഞ്ഞ അവർ വീണ്ടും ഭൂജാതരായി. 'ഡയർ വുൾഫ്' എന്ന ജീവിയെ ജനിതക എൻജിനിയറിംഗിലൂടെ തിരിച്ചെത്തിച്ചെന്നാണ് അവകാശവാദം.

യു.എസിലെ ഡാലസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് സ്രഷ്ടാക്കൾ.

ആദ്യമായാണ് മൺമറഞ്ഞ ഒരു ജന്തുവർഗ്ഗത്തെ ശാസ്ത്രം വീണ്ടെടുക്കുന്നത്.
ചെന്നായ്ക്കളുടെ വംശത്തിൽപ്പെട്ട ഡയർ വുൾഫ് (ശാസ്ത്രനാമം: ഈനോസയോൺ ഡയറസ്)​ പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനത്തിലും ഹോളോസീൻ കാലഘട്ടത്തിന്റെ തുടക്കത്തിലുമാണ് ജീവിച്ചിരുന്നത്. ഗെയിം ഒഫ് ത്രോൺസിലും സിനിമകളിലും ഇവയെ കാണാം.

# യഥാർത്ഥ ഡയർ വുൾഫല്ല

ഡയർ വുൾഫിന്റെ ചില സ്വഭാവ സവിശേഷതകളുള്ള, ജനിതകമാറ്റം വരുത്തിയ ഗ്രേ വുൾഫിനെയാണ് സൃഷ്ടിച്ചത്. റോമ്യൂലസും റീമസും കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ജനിച്ചത്. കലീസി ഈ ജനുവരിയിലും. അതീവ സുരക്ഷയോടെ വടക്കൻ യു.എസിൽ 2,000 ഏക്കറിലെ രഹസ്യ കേന്ദ്രത്തിലാണ് മൂവരും. ഇവയുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.ബീഫ്, കുതിരയിറച്ചി തുടങ്ങിയവയാണ് ഭക്ഷണം.

വളർത്തുനായ പ്രസവിച്ചു

1. ഡയർ വുൾഫിന്റെ ഫോസിലുകളായ 13,000 വർഷം പഴക്കമുള്ള പല്ല്, 72,000 വർഷം പഴക്കമുള്ള ആന്തരിക ചെവിയുടെ അസ്ഥി എന്നിവയിൽ പഠനം.

2. അതിന്റെ ജീനോം (ഒരു ജീവിയുടെ ഡി.എൻ.എയുടെ അഥവാ ജനിതക വസ്തുവിന്റെ പൂർണമായ സെറ്റ്) പുനർനിർമ്മിച്ചു

3. ഗ്രേ വുൾഫിന്റെ ഡി.എൻ.എയിലേക്ക് ഡയർ വുൾഫിന്റെ ജീനുകൾ ചേർത്ത് ജീൻ എഡിറ്റിംഗിന് വിധേയമാക്കി

4. ഭ്രൂണം വളർത്തുനായയിൽ നിക്ഷേപിച്ചു. സിസേറിയൻ വഴി കുഞ്ഞുങ്ങളെ പുറത്തെടുത്തു

5. ഇത് ക്ലോണിംഗ് അല്ല. പുരാതന ബ്ലൂപ്രിന്റുകൾ ഉപയോഗിച്ച് ഇന്നത്തെ ചെന്നായയുടെ ഡി.എൻ.എ ശ്രദ്ധാപൂർവ്വം പുനരാലേഖനം ചെയ്തതാണ്

 ജന്തുവർഗ്ഗങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്, ജീൻ എഡിറ്റിംഗ് ടെക്നോളജി ഉപയോഗിക്കുന്ന ആദ്യ കമ്പനിയാകാൻ ആഗ്രഹിക്കുന്നു.

- കൊളോസൽ ബയോസയൻസസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, DIRE WOLF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360