SignIn
Kerala Kaumudi Online
Friday, 24 July 2026 12.13 AM IST

അമ്മയുടെ കാറിൽ പ്രശസ്ത പോൺ സൈറ്റിന്റെ സ്‌റ്റിക്കർ, മൂന്ന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

READ ENGLISH VERSION
representational-image

അമ്മയുടെ കാറിൽ പ്രശസ്ത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ചതിന്റെ പേരിൽ മക്കളായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഫ്ളോറിഡയിലാണ് സംഭവം. മിഷേൽ ക്ളൈൻ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. 'ഒൺലി ഫാൻസ് ' എന്ന ഓൺലൈൻ പോൺ സൈറ്റിന്റെ പരസ്യത്തിന്റെ പേരിലാണ് അവരുടെ മക്കളെ സ്കൂൾ അധികൃതർ പുറത്താക്കിയത്.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ ഉപഭോക്താക്കളാണെങ്കിലും 'ഒൺലി ഫാൻസ് കൂടുതലായും പ്രമോട്ട് ചെയ്യുന്നത് അഡൽട്ട് കണ്ടന്റുകളാണ്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കുട്ടികളെ പുറത്താക്കുന്ന വിവരം സ്കൂൾ അധികൃതർ മിഷേലിനെ അറിയിച്ചത്. എന്നാൽ അത്തരത്തിലുള്ള കണ്ടന്റുകളൊന്നും താനോ കുടുംബമോ കാണാറില്ലെന്നാണ് മിഷേൽ ക്ളൈൻ സ്കൂൾ അധികൃതരെ അറിയിച്ചത്.

ലൈംഗികത നിറഞ്ഞതോ, നഗ്നത പ്രദർശിപ്പിക്കുന്നതോ ആയ കണ്ടന്റുകൾ കുട്ടികളെ കാണിക്കുന്നത് ഫ്ളോറിഡയിലെ നിയമം അനുസരിച്ച് ശിക്ഷാഹർഹമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, FLORIDA, SCHOOL CHILDREN EXPELLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360