SignIn
Kerala Kaumudi Online
Monday, 21 September 2026 12.38 AM IST

32 മിനിട്ടിൽ ശക്തമായ മൂന്ന് തുടർ ഭൂകമ്പങ്ങൾ; റഷ്യയിൽ സുനാമി മുന്നറിയിപ്പ്

READ ENGLISH VERSION
tsunami

മോസ്‌കോ: റഷ്യയുടെ കിഴക്കൻ മേഖലയിൽ മൂന്ന് തുടർ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.0,​6.7 തീവ്രത രേഖപ്പെടുത്തിയതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുടർ ഭൂകമ്പങ്ങൾക്ക് പിന്നാലെ പസഫിക്ക് തീരത്ത് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോപാവ്‌ലോവ്‌സ്ക് - കാംചത്ക തീരത്ത് നിന്ന് ഏകദേശം 140 കിലോമീറ്റർ കിഴക്ക് സമുദ്രത്തിന് അടിയിലാണ് 32 മിനിട്ടിനുള്ളിൽ മൂന്ന് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. നിലവിൽ ഹവായിക്ക് സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.

കാംചതക് തീരത്ത് അനുഭവപ്പെട്ട ഭൂചലങ്ങളിൽ ആദ്യത്തേത് 5.0 തീവ്രത രേഖപ്പെടുത്തി. പിന്നാലെ 30 മിനിട്ടിനുള്ളിൽ ഇതേ പ്രദേശത്ത് തുടർചലനങ്ങൾ ഉണ്ടായി. രണ്ടാമത്തെത് 6.7 തീവ്രതയും മൂന്നാമത്തേത് 7.0 തീവ്രതയും രേഖപ്പെടുത്തി. സമുദ്രത്തിനടിയിലെ ശക്തമായ ഭൂചലനമായതിനാൽ പസഫിക്കിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, RUSSIA, EARTHQUAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360