SignIn
Kerala Kaumudi Online
Tuesday, 22 September 2026 10.54 AM IST

പച്ചപ്പരി‌ഷ്കാരി എലിസബത്ത് !

pp

ന്യൂയോർക്ക്: ഇഷ്ടമുള്ള നിറത്തിലെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നവരാണ് നാം. എപ്പോഴും ഒരേ നിറത്തിലെ വസ്ത്രം ധരിക്കുന്നതിന് പകരം വ്യത്യസ്ത നിറങ്ങളും ഡിസൈനുമൊക്കെ നമ്മൾ കണ്ടെത്താറുണ്ട്.

എന്നാൽ, യു.എസിലെ ന്യൂയോർക്ക് സ്വദേശിനിയായ എലിസബത്ത് സ്വീറ്റ്ഹാർട്ട് ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തയാണ്. കഴിഞ്ഞ 25 വർഷമായി പച്ച നിറത്തിലെ വസ്ത്രങ്ങൾ മാത്രമാണ് 81കാരിയായ എലിസബത്ത് ധരിക്കുന്നത്. വസ്ത്രത്തിൽ മാത്രമല്ല, വീട്ടിലെ ഫർണീച്ചറിൽ വരെ എലിസബത്തിന്റെ ' പച്ച ഇഷ്ടം ' കാണാവുന്നതാണ്. ' ഗ്രീൻ ലേഡി ഒഫ് ബ്രൂക്ക്‌ലിൻ ' എന്നാണ് എലിസബത്ത് അറിയപ്പെടുന്നത്.

കൃത്യമായി പറഞ്ഞാൽ 2000 മുതൽ എലിസബത്തിന്റെ വീട്ടിലെ അലമാരയിൽ പച്ച നിറം മാത്രമേ കാണാനാകൂ. അതും നല്ല തിളങ്ങുന്ന പച്ചനിറമാണ്. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന ആക്സസറീസ് എല്ലാം പച്ച തന്നെ. എലിസബത്തിന്റെ തലമുടിയുടെ നിറവും പച്ച. വീടിന്റെ ഇന്റീരിയറും പച്ചനിറത്തിലാക്കി. കതക് മുതൽ കോണിപ്പടി വരെയും സോഫ മുതൽ സോസ്പാൻ വരെയും മൊത്തത്തിൽ പച്ച. മരുന്ന് സൂക്ഷിക്കുന്ന ബോക്സിന് വരെ പച്ചനിറം.

മകന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വളർത്തുനായയുടെ രോമങ്ങൾ പോലും പച്ചനിറത്തിലേക്ക് മാറ്റുമായിരുന്നു എലിസബത്ത്. ! പക്ഷേ, നായയുടെ തുടലിന് പച്ച നിറം മസ്റ്റാണ്. ഷോപ്പിംഗിന് പോകുമ്പോൾ പച്ചനിറത്തിലെ വസ്തുക്കൾ കിട്ടിയില്ലെങ്കിൽ,​ കിട്ടിയതിന് പച്ച ഛായം പൂശുന്നത് എലിസബത്തിന്റെ ഹോബിയാണ്.

ആർട്ടിസ്റ്റും അപ്പാരൽ ഡിസൈനറുമായ എലിസബത്തിന് ചെറുപ്പത്തിൽ മോണോക്രോം വസ്ത്രങ്ങളോട് ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ തിളങ്ങുന്ന പച്ചനിറത്തിലെ വസ്ത്രം പരീക്ഷിച്ചു. പിന്നീടൊരിക്കലും മറ്റ് നിറങ്ങൾ തിരഞ്ഞെടുക്കാൻ എലിസബത്തിന് തോന്നിയിട്ടില്ല.

പച്ച സന്തോഷത്തിന്റെയും പോസിറ്റിവിറ്റിയുടെയും നിറമാണെന്ന് എലിസബത്ത് പറയുന്നു. എലിസബത്ത് ജനിച്ചതും വളർന്നതും കാനഡയിലെ നോവ സ്കോട്ടിയയിലാണ്. പച്ച നിറം മനോഹരമായ നോവ സ്കോട്ടിയയെ ഓർമ്മിപ്പിക്കുന്നതായും എലിസബത്ത് ചൂണ്ടിക്കാട്ടുന്നു.

ചെറുപ്പത്തിൽ മുത്തശ്ശി എലിസബത്തിനെ തുന്നൽ പഠിപ്പിച്ചിരുന്നു. 1964ൽ ന്യൂയോർക്കിലെത്തിയ എലിസബത്ത് റാൽഫ് ലോറൻ, മൈക്കൽ കോർസ് പോലുള്ള ഫാഷൻ ബ്രാൻഡുകളിൽ ജോലി ചെയ്തു. 1987ൽ സ്വീറ്റ് പീ ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഡിസൈൻ കമ്പനി തുടങ്ങി. 15 വർഷം കമ്പനി വിജയകരമായി പ്രവർത്തിച്ചു. ഇപ്പോൾ വീട്ടിൽ സമയം ചെലവഴിക്കുന്ന എലിസബത്ത് പഴയ വസ്തുക്കൾ ശേഖരിച്ച് ഡിസൈനർമാർക്ക് വിൽക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360