
ക്വാലാലംപൂർ: ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ മലേഷ്യയിലെ ഷാ ആലം സ്റ്റേഡിയം പൊളിച്ചു. ഏറെ വർഷത്തെ പഴക്കമുള്ളതുകൊണ്ട് സുരക്ഷ ആശങ്കകൾ മുൻനിർത്തിയാണ് പൊളിച്ചത്. മോശം പരിപാലനമാണ് കെട്ടിടം പൊളിക്കാനുള്ള മറ്റൊരു കാരണം. 2020ലാണ് സ്റ്റേഡിയം സുരക്ഷിതമല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയത്. ഇക്കഴിഞ്ഞ ജൂലായിയിൽ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു. മേയ് മാസത്തോടെ പൂർണമായും പൊളിച്ചു നീക്കം. 80,000 പേരെ ഷാ ആലം സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാനാകുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |