SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

കൃത്രിമദ്വീപ് വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി ചൈന

k

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ കൃത്രിമദ്വീപ് വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി ചൈന. ലിയാവോനിംഗ് പ്രവിശ്യയിലെ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന നഗരമായ ഡലിയന് സമീപമാണ് വിമാനത്താവളം വരുന്നതെന്നാണ് റിപ്പോർട്ട്. ഡലിയൻ ജിൻഷൊവൻ ഇന്റർനാഷണൽ എയർപോർട്ട് എന്നാവും ഇത് അറിയപ്പെടുക.

ഡലിയൻ നഗരം പശ്ചിമ കൊറിയൻ ഉൾക്കടലിലെ പ്രധാന തുറമുഖം കൂടിയാണ്. ചൈനയിലെ ദ്വീപ് പ്രവിശ്യകൾ തമ്മിലുള്ള കച്ചവടബന്ധം സുഗമമാക്കുക എന്നതിനൊപ്പം ഡലിയനെ ഒരു ട്രാൻസ്‌പോർട്ട് ഹബ് ആക്കുക എന്ന ഉദ്ദേശം കൂടി ചൈനീസ് സർക്കാരിന് ഉള്ളതായാണ് വിവരം. കൃത്രിമമായി നിർമ്മിച്ചിട്ടുള്ള ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് ഹോംഗ് കോംഗ് ഇന്റർനാഷണൽ എയർപോർട്ടാണ്. 12.48 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം. ജപ്പാനിലെ കാൻസായ് ഇന്റർനാഷണൽ എയർപോർട്ടാണ് രണ്ടാംസ്ഥാനത്ത്. 10.5 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം. നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ രണ്ട് വിമാനത്താവളങ്ങളെയും കടത്തിവെട്ടും ഡലിയൻ ജിൻഷൊവൻ ഇന്റർനാഷണൽ എയർപോർട്ട്.

80 മില്യൺ യാത്രക്കാരെ

ഉൾക്കൊള്ളിക്കും

പൂർണമായും കൃത്രിമദ്വീപിൽ ഉൾക്കൊള്ളുന്ന തരത്തിൽ ചൈന നിർമ്മിക്കുന്ന ആദ്യത്തെ വിമാനത്താവളമാണ് ഡലിയൻ ജിൻഷൊവൻ ഇന്റർനാഷണൽ എയർപോർട്ട്. വാർഷികാടിസ്ഥാനത്തിൽ 43 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലായിരിക്കും വിമാനത്താവളത്തിന്റെ നിർമ്മാണമെന്ന് ഡലിയൻ പ്രവിശ്യാ അധികൃതർ പറയുന്നു. വരും വർഷത്തിൽ 80 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളിക്കാവുന്ന തരത്തിലേക്ക് നിർമ്മണം വ്യാപിപ്പിക്കും. 900,000 ചതുരശ്ര മീറ്റർ വലിപ്പമുള്ളതായിരിക്കും ടെർമിനൽ.

12.48 ചതുരശ്ര കിലോമീറ്റർ

ഒന്നാസ്ഥാനത്ത് ഹോംഗ് കോംഗ് ഇന്റർനാഷണൽ എയർപോർട്ട്

10.5 ചതുരശ്ര കിലോമീറ്റർ

രണ്ടാസ്ഥാനത്ത് ജപ്പാനിലെ കാൻസായ് ഇന്റർനാഷണൽ എയർപോർട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360