SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

യു.എസിന്റെ സംസ്ഥാനമാക്കാം: കാനഡയോട് ട്രംപ്

s

വാഷിംഗ്ടൺ: ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനു പിന്നാലെ കാനഡയെ യു.എസിന്റെ 51-ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡന്റ്ഡോ ണൾഡ് ട്രംപ്. ട്രൂഡോയുമായി നല്ല ബന്ധമല്ലാത്തതിനാൽ ട്രംപിന്റെ വാഗ്ദാനം ചർച്ചയായിരിക്കുകയാണ്.

യു.എസിന്റെ 51-ാം സംസ്ഥാനമാകാൻ നിരവധി കനേഡിയൻസ് ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് മുന്നോട്ടുപോകാൻ നൽകുന്ന സബ്സിഡികളും അവരുമായി നടത്തുന്ന ഇടപാടുകളിലെ വ്യാപാരക്കമ്മിയും യു.എസിന് താങ്ങാനാകുന്നില്ല. ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇത് അറിയാം. അതുകൊണ്ട് അദ്ദേഹം രാജിവച്ചു. കാനഡ ചേർന്നാൽ നികുതിയുണ്ടാകില്ല. നികുതികൾ താഴേക്കുപോകും. റഷ്യ, ചൈന കപ്പലുകൾ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയിൽനിന്ന് പൂർണമായും രക്ഷപ്പെടാം. ഒരുമിച്ചുനിന്നാൽ മികച്ച രാജ്യമായി മാറാം-ട്രംപ് പറഞ്ഞു.

2017-2021ൽ ട്രംപിന്റെ ആദ്യ ഭരണകാലം മുതൽ സുഖകരമായ ബന്ധമല്ല ഇരുവരും തമ്മിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുപിന്നാലെ കാനഡയെ യു.എസിന്റെ സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. പലതവണ ഇത് ആവർത്തിക്കുകയും ചെയ്തു.

അതേസമയം, ട്രംപിന്റെ പരാമ‌ർശത്തോട് കാനഡ പ്രതികരിച്ചിട്ടില്ല. അനധികൃതമായി ആളുകളെ കടത്തിവിടുന്നതും ലഹരിമരുന്നു കടത്തും അവസാനിപ്പിച്ചില്ലെങ്കിൽ 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.  കാനഡയുടെ ഗവർണറെന്ന് പറഞ്ഞ് ട്രംപ് ട്രൂഡോയെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360