
വാഷിംഗ്ടൺ: ആഗോള മലയാളി സംഘടന ആയ വേൾഡ് മലയാളി കൗൺസിൽ 2025 - 2027 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുക്കാൻ 50 രാജ്യങ്ങളിലായുള്ള പ്രൊവിൻസുകളിൽ മാർച്ച് 14നകവും, ഇന്ത്യ റീജിയൻ, മിഡിൽ ഈസ്റ്റ് റീജിയൻ, ഫാർ ഈസ്റ്റ് റീജിയൻ, യൂറോപ്പ് റീജിയൻ, അമേരിക്ക റീജിയൻ, ആഫ്രിക്ക റീജിയൻ എന്നിവയിൽ മേയ് 13നകവും തിരഞ്ഞെടുപ്പ് നടത്തും. ഗ്ലോബൽ ഭാരവാഹികളെ ഓൺലൈനായി ജൂലൈ 13ന് മുമ്പും തിരഞ്ഞെടുക്കും. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്പെഷ്യൽ എക്സികുട്ടീവ് യോഗത്തിൽ സംഘടനയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡോ. സൂസൻ ജോസഫാണ് തീയതി പ്രഖ്യാപിച്ചത്. സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി എം. മാത്യു സീനിയർ വൈസ് പ്രസിഡന്റ് തങ്കമണി ദിവാകരൻ എന്നിവർ പങ്കെടുത്തു. ജൂലൈ 26, 27, 28 തീയതികളിൽ ബാങ്കോക്കിൽ നടത്തുന്ന ബൈനിയൽ കോൺഫറൻസിൽ വച്ച് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |