
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗം ചന്ദ്ര ആര്യ (61). ലിബറൽ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആര്യ, വിജയിച്ചാൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
കർണാടകയിൽ ജനിച്ച ആര്യ 2006ലാണ് കാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യ-ഒട്ടാവ ബിസിനസ് ചേംബറിന്റെ മുൻ ചെയർമാനാണ്. 2015 മുതൽ ഒന്റേറിയോയിലെ നേപ്പിയനിൽ നിന്നുള്ള എം.പിയാണ്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിപ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലിബറൽ പാർട്ടിയിൽ പുതിയ നേതൃത്വ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നയാൾ അടുത്ത പ്രധാനമന്ത്രിയാകും. അതുവരെ ട്രൂഡോ അധികാരത്തിൽ തുടരും. മാർച്ച് 9നാണ് പുതിയ ലിബറൽ നേതാവിനെ തിരഞ്ഞെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |