SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

വൈറൽ ട്രംപിന്റെ വിജയനൃത്തം

a

സായുധ സേനാ അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലെ ട്രംപിന്റെ നൃത്ത ചുവടുകൾ വൈറൽ. സ്ഥാനാരോഹണ ദിവസത്തെ മൂന്നാമത്തെ പ്രധാന ചടങ്ങുകളിലൊന്നായ വാഷിംഗ്ടൺ കൺവെൻഷൻ സെന്ററിൽ നടന്ന കമാൻഡർ-ഇൻ-ചീഫ് ബോളിലാണ് ട്രംപ് നൃത്തം ചെയ്തത്.

സൈന്യത്തിന്റെ തീം അടിസ്ഥാനമാക്കി തയ്യാറാക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ആചാരപരമായി വാൾ കൊണ്ടാണ് കേക്ക് മുറിച്ചത്. തുടർന്നായിരുന്നു ട്രംപിന്റെ ചുവടുവെയ്പ്പ്. തുടർന്ന മെലാനിയയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും ഒപ്പം ചേർ‍ന്നു. പിന്നാലെ സൈനിക തലവന്മാരും അവരുടെ കുടുംബാംഗങ്ങളും നൃത്തത്തിൽ പങ്കുചേർന്നു. രണ്ടാമതും അധികാരം ഏറ്റെടുക്കുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. അമേരിക്കൻ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള തന്റെ പ്രതിജ്ഞാബദ്ധതയും ട്രംപ് ആവർത്തിച്ചു. കഴിഞ്ഞ ഭരണകാലത്ത് രൂപം നൽകിയ സ്‍പേസ് ഫോഴ്സിനെക്കുറിച്ച് പരാമർശിക്കാനും അദ്ദേഹം മറന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360