SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

മെക്‌സിക്കോയെ വെട്ടി ട്രംപ്: ഇനി 'ഗൾഫ് ഒഫ് അമേരിക്ക" !

pic

വാഷിംഗ്ടൺ: ഗൾഫ് ഒഫ് മെക്‌സിക്കോയുടെ (മെക്സിക്കോ ഉൾക്കടൽ) പേര് 'ഗൾഫ് ഒഫ് അമേരിക്ക" എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്‌തെന്ന് യു.എസ്. അലാസ്കയിലെ ഡെനാലി പർവ്വതത്തിന്റെ പേര് 'മൗണ്ട് മക്കിൻലി" എന്നും മാറ്റി. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പേര് മാറ്റത്തിന് ഉത്തരവിട്ടിരുന്നു.

യു.എസ്, മെക്സിക്കോ, ക്യൂബ എന്നിവയുടെ ഇടയ്ക്കുള്ള അറ്റ്‌ലാന്റിക് സമുദ്ര ഭാഗമാണ് ഗൾഫ് ഒഫ് മെക്‌സിക്കോ. പേര് മാറ്റം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുമോ എന്ന് വ്യക്തമല്ല. അംഗീകരിക്കില്ലെന്ന് മെക്സിക്കോ അറിയിച്ചിരുന്നു.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതമാണ് ഡെനാലി. മുൻ പ്രസിഡന്റ് വില്യം മക്കിൻലിയുടെ സ്മരണാർത്ഥം മൗണ്ട് മക്കിൻലി എന്നായിരുന്നു ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്. എന്നാൽ 1975ൽ കോയുകോൺ തദ്ദേശീയ ഭാഷയിൽ 'ഉയരമുള്ളത്" എന്നർത്ഥമാക്കുന്ന ഡെനാലി എന്ന പേര് സ്വീകരിച്ചു.

# വധഭീഷണി

 ടിക്ക്ടോക്കിലൂടെ ട്രംപിനെതിരെ വധ ഭീഷണി മുഴക്കിയ 23കാരൻ അറസ്റ്റിൽ

 കാട്ടുതീ നാശംവിതച്ച ലോസ് ആഞ്ചലസ് ട്രംപ് സന്ദർശിച്ചു

 ലിംഗം രേഖപ്പെടുത്തേണ്ട കോളങ്ങളിൽ 'എക്സ് (X)" എന്ന് ചേർത്ത പാസ്‌പോർട്ട് അപേക്ഷകൾ മരവിപ്പിക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തെയാണ് എക്സ് എന്ന് സൂചിപ്പിക്കുന്നത്. സ്ത്രീ, പുരുഷൻ എന്നീ ലിംഗഭേദങ്ങളേ സർക്കാർ അംഗീകരിക്കൂ

# 3 ഇന്ത്യൻ വംശജർ

യു.എസിൽ സുപ്രധാന പദവികളിൽ മൂന്ന് ഇന്ത്യൻ-അമേരിക്കൻ വംശജരെ കൂടി നിയമിച്ചു.

1. റിക്കി ഗിൽ - നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ തെക്കൻ, മദ്ധ്യ ഏഷ്യയുടെ ചുമതലയുള്ള സീനിയർ ഡയറക്ടർ

2. സൗരഭ് ശർമ - പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിൽ നിയമനങ്ങളുടെ ചുമതല

3. ഖുഷ് ദേശായി - വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360