SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

ഇഗ്വാനകളെ തുരത്താൻ തായ്‌വാൻ

pic

തായ്‌പെയ്: കൃഷി ഭൂമികൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഗ്രീൻ ഇഗ്വാനകളെ ഇല്ലാതാക്കാൻ തീരുമാനിച്ച് തായ്‌വാൻ. 1,20,000 ഗ്രീൻ ഇഗ്വാനകളെ കൊല്ലാനാണ് അധികൃതരുടെ തീരുമാനം. തായ്‌വാന്റെ തെക്കൻ, മദ്ധ്യ മേഖലകളിലായി ഏകദേശം 2,00,000 ഇഗ്വാനകളുണ്ടെന്ന് കരുതുന്നു.

കൃഷി ഉപജീവനമാക്കിയവരാണ് ഈ മേഖലകളിൽ താമസിക്കുന്നവരിൽ ഏറെയും. കഴിഞ്ഞ വർഷം പ്രത്യേക വേട്ട സംഘം 70,000 ഇഗ്വാനകളെ വകവരുത്തിയിരുന്നു. ഒരു ഇഗ്വാനയ്ക്ക് 15 ഡോളർ എന്ന നിരക്കിൽ പാരിതോഷികവും ഏർപ്പെടുത്തിയിരുന്നു. ഇഗ്വാനകൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്താൻ സഹായിക്കണമെന്ന് നാട്ടുകാരോട് പ്രാദേശിക ഭരണകൂടങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ആൺ ഇഗ്വാനകൾക്ക് 6.6 അടി വരെ നീളവും 5 കിലോഗ്രാം വരെ ഭാരവും വയ്ക്കാറുണ്ട്. 20 വർഷം വരെയാണ് ഇവയുടെ ആയുസ്.

പെൺ ഇഗ്വാനകൾ ഒറ്റത്തവണ 80 മുട്ടകൾ വരെയിടുന്നു. സ്വാഭാവിക എതിരാളികൾ ഇല്ലാത്തതിനാൽ തായ്‌‌വാനിൽ ഗ്രീൻ ഇഗ്വാനകൾ ക്രമാതീതമായി പെരുകുന്നെന്നാണ് കണക്കുകൾ. അക്രമ സ്വഭാവമില്ലാത്തതിനാൽ നിരവധി പേരാണ് ഇവയെ ഓമനമൃഗമായി വളർത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360