SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

റഷ്യൻ ബഹിരാകാശ ഏജൻസി തലവനെ പുറത്താക്കി

pic

മോസ്കോ: റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്കോസ്‌മോസിന്റെ തലവൻ യൂറി ബോറിസോവിനെ പദവിയിൽ നിന്ന് നീക്കി. കാരണം വ്യക്തമല്ല. 2022 ജൂലായിലാണ് യൂറി പദവിയേറ്റെടുത്തത്. മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു. നിലവിലെ ഉപഗതാഗത മന്ത്രി ഡിമിട്രി ബാകനോവിനാണ് പകരം ചുമതല. ചാന്ദ്ര ദൗത്യമായ ലൂണ - 25 പരാജയപ്പെട്ടതാണ് യൂറിയുടെ പുറത്താക്കലിന് പിന്നിലെന്നാണ് സൂചന. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ട് 2023 ആഗസ്റ്റിൽ വിക്ഷേപിച്ച ലൂണ ലാൻഡിംഗിന് ശ്രമിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. 1976ലെ ലൂണ - 24ന് ശേഷം റഷ്യ വിക്ഷേപിച്ച ആദ്യ ചാന്ദ്ര ലാൻഡറായിരുന്നു ലൂണ - 25.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360