
കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ വീട്ടിലെ പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തിയത് 102 വിഷപ്പാമ്പുകളെ. ! വളർച്ചയെത്തിയ അഞ്ചെണ്ണത്തെയും 97 പാമ്പിൻ കുഞ്ഞുങ്ങളെയുമാണ് പിടികൂടിയത്. വീടിന്റെ വാതിലിലും മുറ്റത്തും പാമ്പ് പതിവ് കാഴ്ചയായതോടെ ഗൃഹനാഥനായ ഡേവിഡ് സ്റ്റെയിൻ പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി നടത്തിയ പരിശോധനയിലാണ് റെഡ് - ബെല്ലീഡ് ബ്ലാക്ക് സ്നേക്കുകളെ കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ സാധാരണയായി കണ്ടുവരുന്ന സ്പീഷീസാണ് ഇവ. ഇതുവരെ മനുഷ്യരുടെ മരണത്തിന് കാരണമായിട്ടില്ല. ഇതിന് മുമ്പ് രാജ്യത്തെ വീടുകളുടെ ചുമരിനിടെയിൽ നിന്നും മറ്റും ഇത്തരത്തിൽ പാമ്പുകളെ കൂട്ടത്തോടെ കണ്ടെത്തിയിട്ടുണ്ട്. ഏതായാലും പിടികൂടിയ പാമ്പുകളെ സുരക്ഷിത മേഖലയിലേക്ക് സ്വതന്ത്രമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |