SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

ഹാരിയെ നാടുകടത്തില്ല

a

അതേസമയം അനധികൃത കുടിയേറ്റക്കാർക്കെതിരേ യു.എസ് നടപടി കടുപ്പിച്ചിരിക്കുന്ന ഈ സമയത്തും അവിടെ കഴിയുന്ന ബ്രിട്ടീഷ് രാജകുമാരൻ ഹാരിയെ നാടുകടത്താൻ പദ്ധതിയിലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ഹാരിക്ക് ഭാര്യയുമായി മതിയായ പ്രശ്‌നങ്ങൾ ഇപ്പോൾ തന്നെയുണ്ടെന്ന് മുൻ സസെക്‌സ് ഡ്യൂക്കിനെ നാടുകടത്താൻ തനിക്ക് പദ്ധതിയില്ലെന്നും വ്യക്തമാക്കി. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട് ഹെറിറ്റേജ് ഫൗണ്ടേഷൻ ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഹാരിയുടെ മുൻകാല മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉയർത്തികാട്ടിയാണ് ഹെറിറ്റേജ് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ അദ്ദേഹത്തിന്റെ വിസ ആപ്ലിക്കേഷനിൽ ആശങ്ക ഉന്നയിരുന്നത്. ഇതിനിടെയാണ് ഹാരിയുടെ ആത്മകഥയില്‍ മുന്‍കാല മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വിസ ആപ്ലിക്കേഷന്‍ എതിർക്കുന്നത്. നേരത്തെ, ബൈഡൻ ഭരണകൂടം ഹാരി - മേഗൻ ദമ്പതികൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് ട്രംപ് ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടിയേറ്റം ഉൾപ്പെടെ പുനപരിശോധിക്കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിനുമേൽ സമ്മർദവുമുണ്ട്. 2020-ലാണ് ഹാരിയും ഭാര്യ മേഗൻ മാർക്കലും ബ്രിട്ടീഷ് രാജകുടുംബം വിട്ട് കാലിഫോർണിയയിലേക്ക് എത്തുന്നത്. അതിനുശേഷം ഇരുവരും നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്‍ ഉൾപ്പെടെ നിരവധി സംരംഭങ്ങളും ആരംഭിച്ചിരുന്നു.

മുഴുവൻ ബന്ദികളേയും ഉടൻ വിട്ടയക്കണം: യു.എസ് സ്റ്റേറ്റ് സെക്രട്ടറി

മുഴുവൻ ബന്ദികളേയും ഹമാസ് ഉടൻ വിട്ടയക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ എക്സിലൂടെ പ്രതികരച്ചു. ട്രംപിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും റുബിയോ പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അഞ്ചാമത്തെ ബന്ദി കൈമാറ്റത്തിൽ 183 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേലി തടവുകാരെ കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ചിരുന്നു. ഒഹാദ് ബെൻ അമി, (56), എലി ഷറാബി (52), ഓർ ലെവി (34) എന്നിവരെയാണ് മോചിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360