
ഗാസ മുനമ്പ് : ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയിലെ നെറ്റ്‌സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. എന്നാൽ പ്രദേശത്ത് നിന്ന് എത്രത്തോളം സൈനികരെ പിൻവലിച്ചുവെന്ന് വ്യക്തമല്ല.
ആറ് കിലോമീറ്റർ വരുന്ന നെറ്റ്‌സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനാണ് ധാരണ.
വടക്ക്- തെക്ക് ഗാസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നെറ്റ്‌സാറിം കോറിഡോറിലാണ് സംഘർഷകാലത്ത് ഇസ്രയേൽ സൈന്യം താവളമാക്കിയിരുന്നത്. വെടിനിർത്തൽ കരാറിനെ തുടർന്ന് ഈ വഴി പരിശോധനകളില്ലാതെ പാലസ്തീനികളെ കടന്നുപോകാൻ സൈന്യം അനുവദിച്ചിരുന്നു. ഇസ്രയേലും ഹമാസും അഞ്ചാമത്തെ ബന്ദി കൈമാറ്റം പൂർത്തിയാക്കിയതിന് പിന്നാലെയാണിത്. ഇതുവരെ 21 ഇസ്രായേലി ബന്ദികളെയും 566 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചിട്ടുണ്ട്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തലിന്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോഴേക്കും 33 ബന്ദികളെയും 1,900 തടവുകാരെയും മോചിപ്പിക്കുമെന്നാണ് പ്രതീക്ഷി. 33 പേരിൽ എട്ട് പേർ മരിച്ചതായി ഇസ്രയേൽ പറയുന്നു. അതേസമയം ഇസ്രയേൽ സൈന്യം ലെബനനിലും സിറിയയിലും നടത്തിയ ബോംബാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. അധിനിവേഷ വെസ്റ്റ് ബാങ്കിലുടനിളം റെയ്ഡും ആക്രമണവും തുടരുകയാണ്. പാലസ്തീൻ പ്രദേശത്തെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിനിടെ നടത്തിയ വെടിവെപ്പിൽ ഗർഭിണി കൊല്ലപ്പെട്ടതായും അവരുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റതായും പാലസ്തീൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഹമാസിന്റെ തടവിലുള്ള കൂടുതൽ ഇസ്രയേലി ബന്ദികളെ വിട്ടുകിട്ടുന്നതിനുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഗാസയിൽ നിന്ന് സൈന്യത്തെ പൂർണമായി പിൺവലിക്കുന്നത് ഭാവിയിൽ ചർച്ചയായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |