
ടോറന്റോ: കാനഡയിലെ ടോറന്റോ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു.
18 പേർക്ക് പരിക്കേറ്രു. മൂന്നു പേരുടെ നില ഗുരുതരമാണ്. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം മറിഞ്ഞത്. യു.എസിലെ മിനിയാപ്പൊളിസിൽനിന്ന് ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. നാല് കാബിൻ ക്രൂ അടക്കം 80 പേരാണുണ്ടായിരുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.30നാണ് അപകടം. അതിശക്തമായ കാറ്റിനെ തുടർന്നാണ് അപകടമെന്നാണ് വിവരം. മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നു. ഇതിന് മുകളിലേക്ക് തീപ്പിടിച്ചുകൊണ്ട് തലകീഴായി മറിഞ്ഞ വിമാനം പുകപടലങ്ങൾ ഉയർത്തിക്കൊണ്ട് ഏതാനുംദൂരം തെന്നിനീങ്ങുകയും ചെയ്തശേഷമാണ് നിന്നത്.
പരിക്കേറ്റവരെ ഹെലികോപ്റ്ററിലും ആംബുലൻസുകളിലും സമീപത്തെ ആശുപത്രികളിൽ എത്തിച്ചു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തലകീഴായി കിടക്കുന്ന വിമാനത്തിനുള്ളിൽനിന്ന് ആളുകളെ പുറത്തിറക്കുന്ന വീഡിയോ ആണ് കൂടുതൽ പ്രചരിക്കുന്നത്. വിമാനത്തിനുള്ളിൽ പുറത്തിറങ്ങുമ്പോൾ വീഡിയോ പകർത്തുന്നവരെ ക്രൂ അംഗം വിലക്കുന്നതും വീഡിയോയിലുണ്ട്. അപകടത്തേത്തുടർന്ന് 40-ലേറെ വിമാന സർവീസുകളാണ് വൈകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |