
ദുബായ്: യു.എ.ഇയിൽ 18 വയസിന് മുകളിലുള്ളവർക്ക് ജീവിത പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം. ഇതു സംബന്ധിച്ച വ്യക്തി നിയമ ഭേദഗതി ഏപ്രിൽ 15ന് പ്രാബല്യത്തിൽ വരും. കുടുംബത്തിന്റെ എതിർപ്പുണ്ടെങ്കിൽ പ്രായപൂർത്തിയായവർക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യാൻ കോടതിയെ സമീപിക്കാം. പങ്കാളികൾ തമ്മിൽ 30 വയസിൽ കൂടുതൽ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെയേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂ. നിയമപരമായ വിവാഹ പ്രായം 18 ആണെന്നും ഭേദഗതിയിൽ നിഷ്കർഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |