
ബാങ്കോക്ക്: തായ്ലൻഡിൽ ഡബിൾ ഡക്കർ ബസ് കുന്നിൽ നിന്ന് താഴേക്ക് വീണ് 18 പേർ മരിച്ചു. ഇന്നലെ തലസ്ഥാനമായ ബാങ്കോക്കിന് കിഴക്ക് പ്രചിൻ ബുരി പ്രവിശ്യയിലായിരുന്നു അപകടം. റോഡിൽ നിന്ന് തെന്നിമാറിയ ബസിന് ബ്രേക്ക് നഷ്ടമായതാണ് അപകടത്തിൽ കലാശിച്ചത്.
ഫീൽഡ് യാത്രയ്ക്കായി പുറപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ആകെ 49 പേരാണ് ബസിലുണ്ടായിരുന്നത്. റോഡ് സുരക്ഷയിൽ ലോകത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്ലൻഡ്.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പ്രതിവർഷം 20,000 പേരാണ് രാജ്യത്ത് റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |