
വാഷിംഗ്ടൺ: യു.എസിലെ ടെക്സസ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ 'ഫയർഫ്ലൈ"യുടെ 'ബ്ലൂ ഗോസ്റ്റ്" എന്ന ലാൻഡർ വിജയകരമായി ചാന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം, ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെ ക്രൈസിയം ഗർത്തത്തിലായിരുന്നു ലാൻഡിംഗ്. 14 ദിവസം ചാന്ദ്രോപരിതലത്തിൽ ഗവേഷണങ്ങൾ നടത്തും. ജനുവരി 15ന് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിലായിരുന്നു ലാൻഡറിന്റെ വിക്ഷേപണം.
നാസയുടെ കൊമേഴ്ഷ്യൽ ലൂണാർ പേലോഡ് സർവീസസ് പ്രോഗാമിന്റെ ഭാഗമായിട്ടായിരുന്നു ബ്ലൂ ഗോസ്റ്റിന്റെ വിക്ഷേപണം. ചന്ദ്രനിൽ വിജയകരമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറാണ് ബ്ലൂ ഗോസ്റ്റ്.
ടെക്സസ് ആസ്ഥാനമായുള്ള ഇൻറ്റൂറ്റിവ് മെഷീൻസിന്റെ ' ഒഡിസീയസ്' ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ലാൻഡർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഒഡിസീയസ് ചന്ദ്രനിൽ ഇറങ്ങിയത്. ഇൻറ്റൂറ്റിവ് മെഷീൻസിന്റെ 'അഥീന" എന്ന ലാൻഡറും ഈ ആഴ്ച ചന്ദ്രനിൽ ഇറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |