
റോം: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില തൃപ്‌തികരമാണെന്നും എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ. ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് മാർപാപ്പയുടെ ആരോഗ്യനില വഷളായിരുന്നു. എന്നാൽ അടിയന്തര ചികിത്സയ്ക്ക് പിന്നാലെ മറ്റ് സങ്കീർണതകൾ നേരിട്ടില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിച്ച അദ്ദേഹം പത്രവായനയിലും മുഴുകി. തന്നോടുള്ള വിശ്വാസികളുടെ സാമീപ്യത്തിന് നന്ദി അറിയിക്കുന്ന മാർപാപ്പയുടെ പ്രസ്താവന പുറത്തുവിട്ടു. തനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന പോലെ ലോക സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പയ്ക്ക് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ കണ്ടെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |